മൈക്രോ സിം എന്ന് പലപ്പോഴും നിങ്ങള്‍ കേട്ടിരിക്കും. പ്രത്യേകിച്ച് അടുത്ത കാലത്തായി ഇറങ്ങുന്ന പല ഡ്യുവല്‍ സിം ഫോണുകളിലും ഒരെണ്ണം മൈക്രോ സിം ആണ്. എന്താണ് മൈക്രോ സിം. സാങ്കേതികമായി സാധാരണ സിം കാര്‍ഡുമായി യാതൊരു വ്യത്യാസവും ഇതിനില്ല. വലിപ്പത്തില്‍ മാത്രം ചെറിയതായിരിക്കും.
ആപ്പിള്‍ ഐ ഫോണ്‍ 4-ല്‍ ആണ് ആദ്യമായി മൈക്രോ സിം ഉപയോഗിച്ചത്. പിന്നീടിങ്ങോട്ട് സാംസങ്ങ് ഉള്‍പ്പെടെ പല കമ്പനികളും ഇത് പിന്‍ തുടര്‍ന്നു. പക്ഷേ പല സര്‍വീസ് പ്രൊവൈഡര്‍മാരും മൈക്രോ സിം നല്‍കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.
എന്നാല്‍ ഇതൊരു വലിയ കാര്യവുമല്ല. സാധാരണ സിം കാര്‍ഡ് മുറിച്ച് നമുക്ക് മൈക്രോ സിം കാര്‍ഡ് ആക്കി മാറ്റാന്‍ കഴിയും അതെങ്ങനെ എന്നാണ് ചുവടെ വിവരിക്കുന്നത്.
സൈസ്
സാധാരണ സിംകാര്‍ഡിനെ അപേക്ഷിച്ച് മൈക്രോ സിം കാര്‍ഡിന് വലിപ്പം കുറവാണ്. അതുകൊണ്ടുതന്നെ സാധാരണ സിം കാര്‍ഡ് മൈക്രോ സിം കാര്‍ഡാക്കണമെങ്കില്‍ അതിന്റെ സൈസ് അറിയണം. മൈക്രോ സിമ്മിന് 12x 15 mm സൈസ് ആണ് ഉള്ളത്. 12 മില്ലിമീറ്റര്‍ ഉയരം 15 മില്ലിമീറ്റര്‍ വീതി.
മാര്‍ക് ചെയ്യുക
ഇനി സാധാരണ സിംകാര്‍ഡ് മുറിക്കുകയാണ് വേണ്ടത്. സിം കാര്‍ഡിന്റെ അടിവശത്ത് കാണുന്ന കോപ്പര്‍ മാത്രമാണ് യദാര്‍ഥത്തില്‍ ഉപയോഗിക്കുന്നത്. ഫോണില്‍ പാകമാവുന്നതിനു വേണ്ടിയാണ് ബാക്കി ഭാഗങ്ങള്‍. അതുകൊണ്ട തന്നെ കോപ്പര്‍ ഒഴിച്ചുള്ള ഭാഗം മുറിക്കുക. മുറിക്കുന്നതിനു മുമ്പ് പെന്‍സില്‍ ഉപയോഗിച്ച് കൃത്യമായി മാര്‍ക് ചെയ്യണം. കോപ്പര്‍ മുറിഞ്ഞുപോയാല്‍ പിന്നെ സിം കാര്‍ഡ് പ്രവര്‍ത്തിക്കില്ല. മുറളില്‍ പറഞ്ഞ അളവില്‍ ആയിരിക്കണം മാര്‍ക് ചെയ്യേണ്ടത്.
സിം കാര്‍ഡ് മുറിക്കുക
അടുത്തതായി സിം കാര്‍ഡ് മുറിക്കണം. കത്രികയോ അതുപോലുള്ള ഉപകരണങ്ങളോ ഉപയോഗിച്ച് നേരത്തെ മാര്‍ക് ചെയ്ത ഭാഗത്തുകൂടെ ശ്രദ്ധിച്ചുവേണം മുറിക്കാന്‍.
സിം കട്ടര്‍
ഇനി ഈ രീതിയില്‍ മുറിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ മാര്‍ക്കറ്റില്‍ സിം കട്ടര്‍ ലഭിക്കും. 30-40 രൂപ മാത്രമാണ് ഇതിനു വില. കൂടുതല്‍ കൃത്യതയോടെ സിം കാര്‍ഡ് മുറിക്കാന്‍ സിം കട്ടര്‍ തന്നെയാണ് അനുയോജ്യം. ഇത്തരത്തില്‍ സിം മുറിച്ചു കഴിഞ്ഞാല്‍ സാധാരണ സിം മൈക്രോ സിം ആയി. ഇനി മൈക്രോ സിം വേണമെങ്കില്‍ സാധാരണ സിം ആക്കാം. അതെങ്ങനെ എന്നറിയാന്‍ അടുത്ത കാണുക.
മൈക്രോ സിം സാധാരണ സിം ആക്കാന്‍
ഇനി മൈക്രോ സിം സാധാരണ സിം ആക്കണമെങ്കില്‍ അതിന് മാര്‍ക്കറ്റില്‍ സിം അഡാപ്റ്റര്‍ ലഭിക്കും. അതില്‍ മൈക്രോ സിം ഇട്ടാല്‍ സാധാരണ സിം കാര്‍ഡ് സ്ലോട്ടില്‍ പയോഗിക്കുവുന്നതാണ്.
No comments:
Post a Comment