Gallery

Gallery

Tuesday, May 13, 2014

നടിയെ ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍

നടിയെ ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍


 മുംബൈ: മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഫ്ളാറ്റ് നറുക്കെടുപ്പില്‍ ജയിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്ത് പ്രമുഖ നടിയെ ബലാത്സംഗം ചെയ്തു. മുംബൈയിലെ പ്രശസ്തയായ ടി വി സീരിയല്‍ നടിയാണ് തട്ടിപ്പ് ആള്‍ദൈവത്തിന്റെ പീഡനത്തിന് ഇരയായത്. 27 കാരിയായ നടിയില്‍ നിന്ന് ഇയാള്‍ 50000 രൂപയും തട്ടിയതായി പരാതിയുണ്ട്. മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഫ്ളാറ്റ് കിട്ടാന്‍ വേണ്ടി ആഗ്രഹിച്ചു നടക്കുകയായിരുന്നു നടി. മുന്‍പ് പല തവണ അപേക്ഷ നല്‍കിയിട്ടും നടിക്ക് ഫ്ളാറ്റ് കിട്ടിയിരുന്നില്ല.


 അങ്ങിനെയാണ് ഫ്ളാറ്റ് ലോട്ടറി കിട്ടുമെന്ന് ഉറപ്പാക്കാനായി നടി ആള്‍ദൈവമായ ഭഗവാന്‍ദാസിന്റെ അടുത്തെത്തിയത്. ഫ്ളാറ്റ് ലോട്ടറി കിട്ടാന്‍ വേണ്ടി ഭഗവാന്‍ദാസ് നടിയെക്കൊണ്ട് പല ക്രിയകളും ചെയ്യിച്ചു. അമ്പതിനായിരം രൂപയും ഇയാള്‍ നടിയില്‍ നിന്നും തട്ടിയെടുത്തു. കൂടുതല്‍ ക്രിയകള്‍ ചെയ്യാന്‍ വേണ്ടി കൂടുതല്‍ ശക്തിയുള്ള മറ്റൊരു ആള്‍ദൈവത്തിന്റെ അടുത്ത് ഇയാള്‍ നടിയെ കൂട്ടിക്കൊണ്ടുപോയി.

സായി ബാബ രണ്ടാമന്‍ എന്ന് വിളിക്കുന്ന ഇയാളുടെ പേര് ഇസ്മയില്‍ അസിം ഖാന്‍ എന്നാണ്. പൂജാ കര്‍മങ്ങള്‍ ചെയ്യാന്‍ എന്ന പേരില്‍ നടിയുടെ വീട്ടിലെത്തിയ ഇയാള്‍ തന്നോടൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നടിയെ നിര്‍ബന്ധിച്ചു. നടിയെ ബലാത്സംഗം ചെയ്ത ശേഷം പണവും തട്ടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടര വര്‍ഷത്തോളം നടി ഇവരുടെ ചതിയില്‍പ്പെട്ട് അലഞ്ഞു. മെയ് 9 നാണ് നടി ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കിയത്. ഇസ്മയില്‍ അസിം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭഗവന്‍ദാസ് ഒളിവിലാണ്.

No comments:

Post a Comment

gallery

Gallery