Gallery

Gallery

Friday, May 16, 2014

സന്യാസിനിയെപ്പോലെ നയന്‍താര ഹിമാലയത്തില്‍

സന്യാസിനിയെപ്പോലെ നയന്‍താര ഹിമാലയത്തില്‍


തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര മനംമാറ്റത്തിന്റെ പാതയിലാണോ, നയന്‍സിന്റെ ചില പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ അങ്ങനെയേ തോന്നൂ. കാവി പുതച്ച് രുദ്രാക്ഷമാലയും എല്ലാമായി ഒരു തനി സന്യാസിനി സ്‌റ്റൈലിലുള്ള നയന്‍സിന്റെ ഫോട്ടോ കണ്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും.

ബിക്കിനിയുള്‍പ്പെടെയുള്ള ഗ്ലാമര്‍ വേഷങ്ങളുമായി വെള്ളിത്തിരിയില്‍ വെട്ടിത്തിളങ്ങുന്ന നയന്‍താരയ്ക്ക് ഇതെന്തു പറ്റി. ജീവിതം മടുത്താണ് നയന്‍താര സന്യാസിനിവേഷം സ്വീകരിച്ചതെന്ന് വിശ്വിസിക്കാന്‍ വരട്ടേ, അടുത്തിടെ നടത്തിയ ഹിമാലയ യാത്രക്കിടെയാണ് നയന്‍താര ഒരു സന്യാസിനി സമാനമായ വേഷം ധരിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാലയത്തില്‍ എത്തിയപ്പോഴാണ് നയന്‍താര ഒരു ഹിമാലയ ടൂര്‍ നടത്തിയത്.

സപ്തര്‍ഷി ആശ്രമം, സപ്തസരോവര്‍, ലക്ഷ്മണ്‍ ജൂല, നീലകണ്ഠ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നയന്‍താര സന്ദര്‍ശനം നടത്തി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ് നയന്‍താര യാത്രയ്ക്ക് ഉപയോഗിച്ചതെങ്കിലും പൂര്‍വ്വകാമുകനായ ചിമ്പുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നയന്‍താര ഹിമാലയന്‍ യാത്ര നടത്തിയതെന്നാണ് കോളിവുഡില്‍ പറഞ്ഞുകേള്‍ക്കുന്നത്. പ്രഭുദേവയുമായുള്ള വിവാഹം തീരുമാനിച്ചകാലത്ത് ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുമതത്തിലേയ്ക്ക് മാറിയിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വീണ്ടുമൊരു മതംമാറ്റത്തിന് നയന്‍താര മുതിര്‍ന്നിട്ടില്ല. 

No comments:

Post a Comment

gallery

Gallery