സച്ചിന്‍ ബാറ്റിംഗ് പരിശീലനത്തിൽ
മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സച്ചിന്‍ ക്രിക്കറ്റ് പരിശീലനം വീണ്ടും തുടങ്ങുന്നു. പക്ഷേ ഇന്ത്യയ്ക്ക് വേണ്ടിയോ ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയോ കളിക്കാനല്ല സച്ചിന്‍ ബാറ്റ് വീണ്ടും കയ്യിലെടുക്കുന്നത്. എം സി സി ക്ലബ്ബിന് വേണ്ടി ജൂലൈ അഞ്ചിന് പ്രദര്‍ശനമത്സരം കളിക്കാന്‍ വേണ്ടിയാണ് സച്ചിന്റെ പരിശീലനം. എം സി സി ക്ലബ്ബിനെ നയിക്കുന്നത് സച്ചിനാണ്. ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണാണ് സച്ചിന്റെ എതിര്‍ ടീമായ റെസ്റ്റ് ഓഫ് ദ വേള്‍ഡ് ഇലവനെ നയിക്കുന്നത്.
ചെറിയ രീതിയില്‍ പരീശീലനം തുടങ്ങിയതായും ഇനിയുള്ള രണ്ട് മാസം ബാറ്റിംഗ് പ്രാക്ടീസ് കാര്യമായി എടുക്കണമെന്നും സച്ചിന്‍ പറഞ്ഞു. രണ്ട് മാസമെങ്കിലും കടുത്ത പരിശീലനം നടത്തണം. എന്റെ ബാറ്റിന്റെ മിഡില്‍ എവിടെയെന്ന് കണ്ടെത്തേണ്ടി വരും - സച്ചിന്‍ തമാശയായി പറഞ്ഞു. ഐ പി എല്ലിന്റെ ഏഴാം സീസണില്‍ ദയനീയമായ പ്രകടനമാണ് സച്ചിന്റെ മുംബൈ ഇന്ത്യന്‍സ് നടത്തുന്നത്. ഐ പി എല്ലില്‍ നിന്നും വിരമിച്ച സച്ചിനെ ഐക്കണ്‍ ആയി മുംബൈ ഇന്ത്യന്‍സ് കൂടെ കൂട്ടിയിട്ടുണ്ട്. കളിച്ച അഞ്ച് കളികളും തോറ്റ മുംബൈ പോയിന്റ് പട്ടികയില്‍ ഏറ്റവും ഒടുവിലാണ്. സച്ചിന്‍ കളിച്ചാലേ ടീം രക്ഷപ്പെടൂ എന്ന വിശ്വാസത്തിലാണ് ആരാധകര്‍. എന്നാല്‍ വീണ്ടും ഐ പി എല്ലിലേക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സച്ചിന്‍. റിട്ടയര്‍മെന്റിന് ശേഷം ടേബിള്‍ ടെന്നീസ്,
ബാഡ്മിന്റണ്‍, ഗോള്‍ഫ് തുടങ്ങിയ ഇനങ്ങളിലാണ് സച്ചിന് കമ്പം. ഐ പി എല്‍ മത്സരങ്ങള്‍ ദുബായില്‍ നടക്കവേ ദുബായ് ഗോള്‍ഫ് ക്ലബ്ബിലെത്തി സച്ചിന്‍ ഗോള്‍ഫ് പരിശീലനം നടത്തിയിരുന്നു. ദുബായ് ഗോള്‍ഫ് ക്ലബ് സച്ചിനെ ആദരിച്ച് മെംബര്‍ഷിപ് നല്‍കിയിരുന്നു. ഗോള്‍ഫ് കളി തനിക്കൊരു പ്രശ്‌നമല്ലെന്നും 41 കാരനായ സച്ചിന്‍ പറഞ്ഞു.

No comments:
Post a Comment