Gallery

Gallery

Tuesday, May 6, 2014

100 days of love new latest malayalam movie dulqar salman

ദുല്‍ഖറിന്റെയും നിത്യാ മേനോന്റെയും പ്രണയം



 അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന് ശേഷം ഒരിക്കല്‍കൂടെ ദുല്‍ഖര്‍ സല്‍മാനെയും നിത്യാ മേനോനെയും ഒരു ചിത്രത്തില്‍ ഒരുമിച്ചു കാണണം എന്നാഗ്രഹിച്ചവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ താര ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു.

 പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖറും നിത്യയും വീണ്ടും ഒന്നിക്കുന്നത്. ജൂണ്‍ അഞ്ചിന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും. ഒരു റൊമാന്റിക് എന്റര്‍ടൈന്‍മെന്റയിരിക്കും 100 ഡെയ്‌സ് ഓഫ് ലവ്. ചിത്രത്തില്‍ തീര്‍ത്തും മറ്റൊരു അവതാരമായാണ് ദുല്‍ഖര്‍ എത്തുന്നത്. കാര്‍ട്ടൂണിസ്റ്റാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ചിത്രത്തില്‍ ദുല്‍ഖര്‍. ബാംഗ്ലൂര്‍ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അതേ സമയം പകുതിയും ബാംഗ്ലൂരില്‍ ചിത്രീകരിച്ച ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം പോയവാരം റിലീസ് ചെയ്തു.

ഇതിലും നിത്യാ മേനോന്‍ അഭിനയിച്ചിട്ടുണ്ട്. ലണ്ടന്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ജാനൂസ് നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, കമലിന്റെ സെല്ലുലോയ്ഡ് തുടങ്ങിയവ അതില്‍ ചിലതാണ്.





No comments:

Post a Comment

gallery

Gallery