കളക്ടറെയും സംഘത്തെയും തറപറ്റിച്ച് ലാലും കൂട്ടരും
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളടീമിന്റെ ക്യാപ്റ്റനായി തിളങ്ങിയ ലാലേട്ടന് ഇപ്പോഴിതാ വോളിബോള്‍ കളത്തിലും നിറഞ്ഞാടിയിരിക്കുന്നു. കണ്ണൂരില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ 122 ടെറിട്ടോറിയല്‍ ആര്‍മി ടീമിന് വേണ്ടി പിഴയ്ക്കാത്ത നീക്കങ്ങളാണ് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ നടത്തിയത്. കളത്തില്‍ ലാലേട്ടന് കളിയ്ക്കുമ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ നോക്കിനിന്നത്. മോഹന്‍ലാല്‍ നയിച്ച ടീം ഒടുക്കം വിജയത്തിലെത്തിയപ്പോള്‍ കണ്ൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ ഇളകിമറിയുകയായിരുന്നു.
കണ്ണൂര്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച സംസ്ഥാന ജേര്‍ണലിസ്റ്റ് വളിയുടെ വിളംബരമത്സരത്തിലാണ് മോഹന്‍ലാല്‍ നയിച്ച ടെറിട്ടോറിയല്‍ ആര്‍മി ടീം ജയം നേടിയത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി ബാലകിരണനും മാധ്യമപ്രവര്‍ത്തകരുമായിരുന്നു മറുഭാഗത്തുണ്ടായിരുന്നത്. ഒന്നാം നമ്പര്‍ ജേഴ്സിയിലാണ് ലാല്‍ കളത്തിലിറങ്ങഇയത്. സംവിധായകന് മേജര്‍ രവിയും കളിക്കളത്തിലുണ്ടായിരുന്നു. കളിതുടങ്ങി പന്ത്രണ്ടാം മിനിറ്റില്‍ ലാലിന്റെ ആദ്യത്തെ സെര്വിന് കളിക്കളം സാക്ഷ്യം വഹിച്ചു. പിന്നെ തുടരെ 11 സെര്‍വുകള്‍ അതില്‍ എട്ടെണ്ണമായിരുന്നു ഏറ്റവും മനോഹരം,
ഇവ പിറന്നപ്പോള്‍ ഗാലറി ഇളകിമറിയുകയായിരുന്നു. ഒടുവില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ 25-13 ലാലും കൂട്ടരും മുട്ടുകുത്തിച്ചു. ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ബിഎസ് ബാലിയാണ് മത്സരം ഉത്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ പരിപാടിയ്ക്കെത്തിയിരുന്നു. കെവി വേണുഗോപാലിന്റെ ആദ്യ സെര്‍വോടെയാണ് മത്സരം തുടങ്ങിയത്.

No comments:
Post a Comment