Gallery

Gallery

Saturday, May 17, 2014

ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നു?

ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നു?


ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസമായി വടക്കേഇന്ത്യയിലെ മിക്ക മാധ്യമങ്ങളും ഈ വാര്‍ത്തയാണ് ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനാണ് വേര്‍പിരിയലിന്റെ കാരണമെന്നാണ് കേള്‍ക്കുന്നത്. ഐശ്വര്യയും ജയ ബച്ചനും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ലെന്നും ഐശ്വര്യയും അഭിഷേകും വീടു മാറാന്‍ പോവുകയാണെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിഷേക് ബച്ചന്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

 അമ്മായിഅമ്മ-മരുമകള്‍ പ്രശ്‌നം ഇപ്പോള്‍ ബച്ചന്‍ കുടുംബത്തില്‍ രൂക്ഷമായിരിക്കുകയാണെന്നാണ് സൂചന. ഐശ്വര്യയുടെയും അഭിഷേകിന്റെയും എല്ലാ കാര്യങ്ങളിലും ജയ കയറി ഇടപെടുന്നതാണ് പ്രധാന പ്രശ്‌നമെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ ഐശ്വര്യയും ജയയും തമ്മില്‍ മിണ്ടാത്ത അവസ്ഥയിലെത്തിയിട്ടുണ്ടത്രേ. അടുത്തിടെ ഹേമമാലിനിയുടെ മകള്‍ അഹാനയുടെ വിവാഹവിരുന്നിനും കോകിലബെന്നിന്റെ ജന്മദിനവരുന്നിനും വന്ന ജയയും ഐശ്വര്യയും പരസ്പരം കണ്ടഭാവം നടിച്ചിട്ടില്ലത്രേ. ജയയുടെ രീതികള്‍ കാരണം ഐശ്വര്യയ്ക്ക് അഭിഷേകിനോടും കലിപ്പായിത്തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്.

 അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരവ് നടത്താന്‍ ഐശ്വര്യ പലവട്ടം ശ്രമം നടത്തിയെങ്കിലും അഭിഷേകും കുടുംബവും അതിന് പിന്തുണ നല്‍കുന്നില്ലെന്നും കേള്‍ക്കുന്നു. എല്ലാംകൂടി ഐശ്വര്യയ്ക്ക് ബച്ചന്‍ കുടുംബത്തിലെ പൊറുതി മതിയായെന്നും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നുമാണ് ബോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്.

No comments:

Post a Comment

gallery

Gallery