വരുന്നൂ… സോണിയുടെ തകര്‍പ്പന്‍ സെഡ്2
സോണിയുടെ എക്‌സപീരിയ സീരീസിലെ ഏറ്റവും പുതിയ ഫോണായ എക്‌സ്പീരിയ സെഡ്2 മെയ് 8 ന് ഇന്ത്യന്‍ വിപണികളിലെത്തും. ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങിലാണ് സോണി 2014 ലെ ആദ്യത്തെ ഫോണ്‍ അവതരിപ്പിക്കുന്നത്.
വെള്ളം കേറാത്ത ഫോണ്‍ എന്ന പ്രത്യേകതയുമായിസോണി എസ്‌ക്പീരിയ സെഡ് ഫോണ്‍ അവതരിപ്പിച്ചപ്പോള്‍ ടെക് ലോകത്ത് അത് ഒരു അത്ഭുതമായിരുന്നു. വിപണിയിലെത്തും മുന്‍പേ തുറന്ന ടാപ്പിനടിയിലും ബക്കറ്റിലെ വെള്ളത്തിലും കിടക്കുന്ന എക്‌സ്പീരിയുടെ ചിത്രങ്ങള്‍ കണ്ട് അമ്പരന്നത് പക്ഷെ ടെക്കികള്‍ മാത്രമായിരുന്നില്ല. എന്നാല്‍ സോണിക്ക് ശേഷം സാംസങ് ഗ്യാലക്‌സി എസ് 4 നേയും എസ് 5 നേയും വാട്ടര്‍പ്രൂഫ് ആയി പുറത്തിറക്കി. സെഡ് എന്ന വിപ്ലവത്തിന് പിന്നാലെ സോണി സെഡ് അള്‍ട്രായും സെഡ് വണ്‍ ഉം അവതരിപ്പിച്ചു.
സോണിയുടെ ഹാന്‍ഡിക്യാമിലുണ്ടായിരുന്ന ജി ലെന്‍സിനെ മൊബൈല്‍ ഫാണിലേക്ക് സംയോജിപ്പിച്ച 20 എംപി ക്യാമറയായിരുന്നു അള്‍ട്രയുടെ പ്രത്യേകത. എന്നാല്‍ സോണിയുടെ ഏറ്റവും പുതിയ ഫോണിന്റെ പ്രത്യേകത 3 ജിബി റാമും ഇഞ്ച് സ്‌ക്രീനും ട്രില്യൂമിനസ് ഡിസ്‌പ്ലേയുമാണ്. 2.26 ജിഗാ ഹെഡ്‌സ് ആണ് സെഡ് 2 വിന്റെ പ്രോസസര്‍. 1 ല്‍ ഇത് 2.16 ആയിരുന്നു. ആണ്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റ് ആയിരുന്നു സെഡ് 2 വിനെ പ്രവര്‍ത്തന നിരതമാക്കുന്നത്. 3 ജിബി റാമാണ് മെമ്മറി ശേഷി. ഇത് കൂടാതെ 32 ജിബി റോം കൂടിയുണ്ട്. 4 കെ വീഡിയോ വീഡിയോ റെക്കോര്‍ഡിംഗ് കപ്പാസിറ്റിയോടു കൂടിയ 20.7 എംപി ക്യാമറയും സെഡ് 2 വിന് ഉണ്ട്. സാംസങ് ഗ്യാലക്‌സി എസ് 5 നേക്കാള്‍ അല്‍പ്പം വില കൂടുതലാണെന്നല്ലാതെ സെഡ് 2 വിന്റെ വില പുറത്തുവിടാന്‍ സോണി തയ്യാറായില്ല.

No comments:
Post a Comment