Gallery

Gallery

Sunday, May 11, 2014

കാവ്യതലൈവന്‍ ഗാനങ്ങള്‍ക്കായി റഹ്മാന്‍ ചെലവഴിച്ചത് 3 മാസം

കാവ്യതലൈവന്‍ ഗാനങ്ങള്‍ക്കായി റഹ്മാന്‍ ചെലവഴിച്ചത് 3 മാസം


പാട്ട് നന്നാകാന്‍ വേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാന്‍ ഓസ്കാര്‍ പുരസ്കാര ജേതാവിന് ഒരു മടിയുമില്ല. അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രം കാവ്യ തലൈവനിലെ പാട്ടുകള്‍ക്ക് വേണ്ടി റഹ്മാന്‍ ചെലവഴിച്ചത് മൂന്നു മാസമാണ്. ഇരുപത് പാട്ടുകളാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഇരുപതാമത്തെ ഗാനം റഹ്മാന്‍ പൂര്‍ത്തിയാക്കിയത്. ഫോക്ക് രീതിയിലുള്ള പാട്ടുകള്‍ തയ്യാറാക്കാന്‍ വേണ്ടി 1920കളിലൂടെ റഹ്മാന്‍ കുറെ അലഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഒരു ഹോളിവുഡ് ചിത്രം മാറ്റി വച്ചാണ് കാവ്യതലൈവന് വേണ്ടി റഹ്മാന്‍ ഗാനങ്ങളൊരുക്കിയത്. വാലി, പാ വിജയ് എന്നിവരുടേതാണ് വരികള്‍.
1920കളിലെ തമിഴകത്തെ നാടക ചരിത്രത്തിലൂടെയാണ് കാവ്യ തലൈവന്റെ കഥ വികസിക്കുന്നത്. നാടക കലാകാരന്‍മാരായ കെ.ബി സുന്ദരാംബള്‍, എസ്.ജി കിട്ടപ്പ എന്നിവരുടെ കഥയാണ് കാവ്യതലൈവന്‍ ആവിഷ്ക്കരിക്കുന്നത്. പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ്, വേദിക, നാസര്‍, അനിക, ബാബു ആന്റണി തുടങ്ങി ഒരു വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്. വസന്തബാലനാണ് സംവിധാനം. ഒട്ടേറ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് വസന്തബാലന്‍ കാവ്യതലൈവനൊരുക്കുന്നത്. ജയ്മോഹനാണ് തിരക്കഥ.വസന്തബാലനടക്കം ഏഴ് ദേശീയ പുരസ്കാര ജേതാക്കളാണ് ചിത്രത്തിലൂടെ ഒന്നിക്കുന്നത്. ഓസ്കാര്‍ പുരസ്കാരവും നിരവധി ദേശീയ അവാര്‍ഡുകളും വാരിക്കൂട്ടിയ എ.ആര്‍ റഹ്മാന്‍, മികച്ച ഗാനരചയിതാവിനുള്ള 2005ലെ ദേശീയ അവാര്‍ഡ് നേടിയ പാ വിജയ്, മികച്ച സഹനടനുള്ള പുരസ്കാരം കരസ്ഥമാക്കിയ തമ്പി രാമയ്യ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മികച്ച മേക്കപ്പമാനുള്ള അവാര്‍ഡ് നേടിയ പട്ടണം റഷീദ്, എഡിറ്റര്‍ പ്രവീണ്‍, കോസ്റ്റ്യൂം ഡിസൈനര്‍ സെല്‍വം എന്നിവരും കാവ്യതലൈവന്റെ അണിയറയിലുണ്ട്.  തമിഴ്,തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.



No comments:

Post a Comment

gallery

Gallery