Gallery

Gallery

Sunday, May 4, 2014

new latest malayalam movie news

ദിലീപും പൃഥ്വിരാജും ഒപ്പത്തിനൊപ്പം

വിഷുക്കാല വിജയത്തില്‍ ദിലീപും പൃഥ്വിരാജും ഒപ്പത്തിനൊപ്പം. ദിലീപിന്‍റെ റിംഗ് മാസ്റ്ററും പൃഥ്വിരാജിന്‍റെ സെവന്‍‌ത് ഡേയും ബോക്സോഫീസില്‍ കോടികള്‍ വാരുകയാണ്.

കേരളത്തിലെ നൂറോളം തിയേറ്ററുകളില്‍ രണ്ടാം വാരം പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് 12.4 കോടി രൂപയാണ് ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍. ദിലീപിന്‍റെ അഭിനയവും നായകളുടെ അഭ്യാസപ്രകടനവുമാണ് ചിത്രത്തെ ആകര്‍ഷകമാക്കുന്നത്.

വൈശാഖ് ഒരുക്കിയ ഈ സിനിമ വിഷുച്ചിത്രങ്ങളില്‍ നമ്പര്‍ വണ്‍ ആയി പ്രദര്‍ശനം തുടരുകയാണ്.


സാധാരണയായി ഒരു ക്രൈം ത്രില്ലര്‍ സിനിമ എത്ര നന്നായിരുന്നാലും ആദ്യ രണ്ടാഴ്ചകള്‍ക്ക് ശേഷം ശരാശരിയിലൊതുങ്ങുകയാണ് പതിവ്. എന്നാല്‍, പൃഥ്വിരാജ് നായകനായ സെവന്‍‌ത് ഡേയ്ക്ക് ഓരോ ദിവസവും തിരക്കേറി വരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

ശ്യാംധര്‍ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് ഇതുവരെ 12.2 കോടി രൂപയാണ് ഗ്രോസ് വന്നിരിക്കുന്നത്. 90 കേന്ദ്രങ്ങളിലാണ് സെവന്‍‌ത് ഡേ റിലീസ് ചെയ്തത്. ഈ ആഴ്ച മുതല്‍ 14 കേന്ദ്രങ്ങളില്‍ക്കൂടി ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്

1 comment:

gallery

Gallery