Gallery

Gallery

Friday, April 18, 2014

gangster record collection malayalam movie

വിമര്‍ശനങ്ങള്‍ വെറുതേ ഗ്യാങ്സ്റ്റര്‍ ചരിത്രം തിരുത്തുന്നു


മമ്മൂട്ടി-ആഷിക് അബു ടീമിന്റെ പുതിയ ചിത്രമായ ഗ്യാങ്സ്റ്ററിന് പ്രേക്ഷകരില്‍ പലരും ചേര്‍ന്ന് ഡിസാസ്റ്റര്‍ എന്നൊരു പേര് നല്‍കിക്കഴിഞ്ഞു. ചിത്രം ഒട്ടും നിലവാരം പുലര്‍ത്തുന്നില്ലെന്നും തിരക്കഥയും സംവിധാനവും പറ്റേ മോശമാണെന്നുമാണ് മിക്ക നിരൂപകരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ചിത്രം കണ്ട സാധാരണക്കാരായ പ്രേക്ഷകരും ഒരുപാട് പ്രതീക്ഷിച്ച് നിരാശപ്പെട്ടതിന്റെ കലിപ്പ് തീര്‍ത്തുകൊണ്ടിരിക്കുകയാണ്.

പലരും ആഷിക് അബുവിന്റെ ഫേസ്ബുക്ക് പേജില്‍ കയറിയാണ് രോഷം തീര്‍ക്കുന്നത്. എല്ലായിടത്തും ഗ്യാങ്‌സ്റ്ററിനെക്കുറിച്ച് നെഗറ്റീവ് റിവ്യൂവാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കിടയിലും ഗ്യാങ്‌സ്റ്റര്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ്. ഗ്യാങ്സ്റ്റര്‍ രണ്ടാം വാരം തന്നെ അമ്പത് കോടി രൂപ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം ഈ ലക്ഷ്യത്തിലെത്തിയത് 100 ദിവസംകൊണ്ടാണ്. എന്നാല്‍ ഗ്യാങ്‌സ്റ്റര്‍ രണ്ടാംവാരംതന്നെ 50കോടി കടക്കുമെന്നാണ് റിലീസ് ചെയ്ത ആദ്യ ദിനം ഗ്യാങ്‌സ്റ്റര്‍ ആറുകോടിരൂപയാണ് നേടിയത്.

രണ്ടാമത്തെ ദിവസം 3.8കോടിയും മൂന്നാംനാള്‍ 4.6കോടിരൂപയും നേടി. ഇതിനിടെ കൈരളി ചാനല്‍ അഞ്ചുകോടി രൂപ നല്‍കി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി. ഇതെല്ലാംകൂടി നോക്കുമ്പോള്‍ ആദ്യത്തെ മൂന്നു ദിവസംകൊണ്ട് തന്നെ ഗ്യാങ്‌സ്റ്റര്‍ 19.4കോടിരൂപ കളക്ഷന്‍ നേടി. ആദ്യത്തെ മൂന്ന് ദിവസത്തെ കളക്ഷന്‍ ഗ്രാഫ് പരിശോധിച്ചാല്‍ ഇതികനം തന്നെ ചിത്രം കുറഞ്ഞത് 30കോടിരൂപയെങ്കിലും നേടിയിട്ടുണ്ടാകണം. ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ മലയാളത്തിലെ പുത്തന്‍ ചരിത്രമാണിത്. എന്തായാലും വരുംദിനങ്ങളില്‍ ഗ്യാങ്‌സ്റ്ററിന്റെ ബോക്‌സ് ഓഫീസ് പ്രകടനം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

ആഷിക് അബുവുള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരെ അന്ധമായ വിമര്‍ശനമാണ് പലരും നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മതവും മറ്റും അടിസ്ഥാനമാക്കി ആസൂത്രിതമായ നീക്കമാണ് ആഷിക്കിനെതിരെ നടത്തുന്നതെന്നാണ് പലരും ആരോപിയ്ക്കുന്നത്. എന്തായാലും വിമര്‍ശനങ്ങളോട് ആഷിക് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

1 comment:

gallery

Gallery