ഇന്നസെന്റിന് വേണ്ടി മമ്മൂട്ടി വരുമോ?
ചാലക്കുടി: തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ പരിപാടികളുടെ ശക്തിയും കൂടി. ചാലക്കുടിയില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്ന നടന്‍ ഇന്നസെന്റിന് വേണ്ടി അഭ്രപാളിയില്‍ നിന്ന് ചിലര്‍ ഇറങ്ങിവന്ന് പ്രചാരണ പരിപാടികള്‍ നടത്തുകയാണ്. ചലച്ചിത്ര താരങ്ങളായ കവിയൂര്‍ പൊന്നമ്മയും മധുവുമാണ് കഴിഞ്ഞ ദിവസം ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്.
ഇതോടെ ഇന്നസെന്റിന് ആവേശമായി. എടപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയാണ് മധു അങ്കമാലിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇന്നസെന്റിനൊപ്പം കൂടിയത്. മധു വരുന്നതും കാത്ത് ഇന്നസെന്റിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. മധു പ്രസംഗിക്കാന്‍ മുതിര്‍ന്നില്ലെങ്കിലും ആലുവയില്‍ നിന്നെത്തിയ കവിയൂര്‍ പൊന്നമ്മ വലിയ ഭൂരിപക്ഷത്തില്‍ ഇന്നസെന്റിനെ ജയിപ്പിക്കണമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടു.
വരുന്ന ദിവസങ്ങളില്‍ ഇന്നസെന്റിന് വേണ്ടി ഇനിയും താരങ്ങളിറങ്ങും എന്നാണ് കേള്‍ക്കുന്നത്. ഇതില്‍ മമ്മൂട്ടി വരുന്നുണ്ടോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ മമ്മൂട്ടിയാണെന്ന വാര്‍ത്തയാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. എല്‍ ഡി എഫിന് വേണ്ടി കൊല്ലത്തുനിന്ന് മമ്മൂട്ടി ഇറങ്ങുന്നെന്ന് വാളരെ നാളുകള്‍ക്ക് മുന്നേ കേട്ടു തുടങ്ങിയതാണ്.
പക്ഷെ താരം തന്നെ താന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മമ്മൂട്ടിയുടെ പിന്തുണയോടെയാണ് ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായതെന്നാണ് കേള്‍ക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ത എന്തോ. ഇന്നസെന്റിന്റെ അടുത്ത സുഹൃത്തും ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനുമായ മമ്മൂട്ടി പ്രചാരണത്തിനിറങ്ങിയാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.

No comments:
Post a Comment