Gallery

Gallery

Monday, April 28, 2014

mr fraud case

ഫ്രോഡ് റിലീസ് തര്‍ക്കം: സിനിമ സ്തംഭിപ്പിക്കുന്നു

കൊച്ചി: മോഹന്‍ല്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡിന് തിയേറ്ററുടമകള്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കടുത്ത നടപടികളുമായി ഫെഫ്ക. മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്തില്ലെങ്കില്‍ മറ്റൊരു ചിത്രവും റിലീസിന് നല്‍കില്ലെന്ന് ഫെഫ്ക അറിയിച്ചു. ഇത് സംബന്ധിച്ച് ചേര്‍ന്ന അടിയന്തര എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.

 മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്ന മെയ് എട്ടിന് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ സിനിമാ മേഖല പൂര്‍ണമായും സ്തംഭിപ്പിയ്ക്കുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ലിബേര്‍ട്ടി ബഷീറിന്റെ ധാര്‍ഷ്ട്യം അനുവദിക്കേണ്ടെന്ന് ഫെഫ്ക യോഗത്തിലെ മുതിര്‍ന്ന സംവിധായകര്‍ നിലപാടെടുത്തു. അതേ സമയം ഫെഫ്കയെ വെല്ലുവിളിച്ച് എക്‌സിബിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍ രംഗത്തെത്തി.

 തന്റെ ചിത്രങ്ങളുടെ റിലീസ് നിര്‍ത്തിവയ്ക്കാന്‍ ആകില്ലെന്നും തന്റേടമുണ്ടെങ്കില്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കട്ടെയെന്നും ലിബേര്‍ട്ടി ബഷീര്‍ പറഞ്ഞു. കേരളത്തിലെ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കില്ലെന്ന് പറയാനുള്ള അധികാരം ഫെഫ്കയ്ക്കില്ല-

ബഷീര്‍ പറഞ്ഞു. ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് അമ്മ, ഫെഫ്ക സംഘടനകളുടെ ഭാരവാഹികള്‍ മാറി നിന്നിരുന്നു. ഇത് ബി ഉണ്ണികൃഷ്ണന്റെ പ്രേരണ മൂലമാണെന്ന് ആരോപിച്ചാണ് മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്.

No comments:

Post a Comment

gallery

Gallery