Gallery

Gallery

Tuesday, April 1, 2014

പെട്രോള്‍ വേണ്ട; വായു ഉപയോഗിച്ച് ഓടുന്ന ബൈക്ക് റെഡി


പെട്രോള്‍ വേണ്ട; വായു ഉപയോഗിച്ച് ഓടുന്ന ബൈക്ക് റെഡി




കാണ്‍പൂര്‍: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെക്കുറിച്ച് ആശങ്കപ്പെടേണ്ട. വായു ഉപയോഗിച്ച് ഓടുന്ന ബൈക്ക് റെഡി. യു.പിയിലെ രണ്ട് പ്രഫസര്‍മാര്‍ ചേര്‍ന്നാണ് വായു ബൈക്ക് വികസിപ്പിച്ചത്. ലക്‌നൗവിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സയന്‍സസിലെ പ്രഫസറായ ഭരത് സിങ്ങിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് കംപ്രസ്ഡ് എയര്‍ പവേര്‍ഡ് ബൈക്ക് എന്ന ആശയം.

കാണ്‍പൂരില്‍ നിന്നുള്ള പ്രഫസറായ ഓണ്‍കാര്‍ സിങ്ങുമായി ചേര്‍ന്നാണ് ഭരത് സിങ്ങ് ഇത് രൂപപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുമ്പാകെ പുതിയ മോഡല്‍ ബൈക്ക് പ്രദര്‍ശിപ്പിച്ചിരുന്നു. നവീനമായ ഈ ആശയം ലിംക ബുക് ഓഫ് റെക്കോഡ്‌സിലും ഇടംപിടിച്ചു.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 13 ന് ഈ ബൈക്കിന് ഇന്ത്യ ഗവണ്‍മെന്റില്‍ നിന്ന് പേറ്റന്റ് ലഭിച്ചുവെന്ന് ഭരത് സിങ് പറയുന്നു. ജനങ്ങള്‍ ഈ ബൈക്കിലേക്ക് മാറിയാല്‍ അനുദിനം വിലകയറിക്കൊണ്ടിരിക്കുന്ന പെട്രോളിനോ ഡീസലിനോ പണം ചിലവഴിക്കേണ്ടെന്ന് അദ്ദേഹം പറയുന്നു

85,000 രൂപയാണ് ഈ ബൈക്കിന്റെ ചിലവ്. കംപ്രസ്ഡ് എയറാണ് ഇന്ധനമായി ഇതില്‍ ഉപയോഗിക്കുന്നത്. ഇതിലെ എയര്‍ ടര്‍ബൈന്‍ എഞ്ചിന് 5.5 കുതിരശക്തിയാണ് ശേഷി. അതായത് അഞ്ച് രൂപ ചിലവിട്ട് സംഭരിക്കുന്ന വായു ഉപയോഗിച്ച് 40 കിലോമീറ്റര്‍ ബൈക്ക് ഓടിക്കാന്‍ കഴിയും.

No comments:

Post a Comment

gallery

Gallery