Gallery

Gallery

Wednesday, April 9, 2014

പോളിങ് ഉദ്യോഗസ്ഥനായി സന്തോഷ് പണ്ഡിറ്റും

പോളിങ് ഉദ്യോഗസ്ഥനായി സന്തോഷ് പണ്ഡിറ്റും

കോഴിക്കോട് പൂവാട്ടുപറന്പിലെ പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ ഞെട്ടിയാല്‍ അത്ഭുതപ്പെടാനില്ല. ഇറിഗേഷന്‍ ഓഫിസിലെ ഓവര്‍സിയറായ പോളിങ് ഉദ്യോഗസ്ഥന്‍ മലയാളിക്ക് സുപരിചിതനാണ്. വേറാരുമല്ല, സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ്.

കേരളത്തില്‍ ഏറെ ആരാധകരുള്ള ഈ താരം തന്നെയായിരിക്കും വോട്ടുചെയ്‌യാനെത്തുന്നവരുടെ പ്രധാനആകര്‍ഷണം. പോളിങ് ഉദ്യോഗസ്ഥനായി എത്തുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് ഇതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സിനിമാഷൂട്ടിങ് പോലൊരു കാര്യമല്ല വോട്ടെടുപ്പ്, അവിടെ ടേക്കുകള്‍ പലതെടുക്കാം ഇവിടെ അതു പറ്റിലെ്ലന്നും പണ്ഡിത്ത് പറയുന്നു. ഇവിടെ വോട്ടുചെയ്‌യാനെത്തുന്ന ആളുകള്‍ തന്‍റെ കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്നൊക്കെ പറഞ്ഞ് പ്രശ്നമുണ്ടാക്കുമോയെന്നും അദ്ദേഹത്തിന് ആകുലതയുണ്ട്.

നലെ്ലാരു നേതാവിനെ തിരഞ്ഞെടുക്കണം. അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷുമൊക്കെ കൈകാര്യം ചെയ്‌യാന്‍ അറിയാവുന്ന ആളെയും തിരഞ്ഞെടുക്കണമെന്ന് വോട്ടര്‍മാരോട് സന്തോഷ് പണ്ഡിത്ത് പറയുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ള ചില സിനിമഡയലോഗുകളും കേട്ടോളൂ... ഇംഗ്ലീഷും മ രാഷ്ട്രീയം നല്ലതാണ് പക്ഷേ നിന്നെ പോലുള്ള ചെറ്റകള്‍ അതിനെ മലിനമാക്കി. ചന്ദനം ചുമയ്ക്കുന്ന കഴുതയ്ക്ക് അതിന്‍റെ കനമേ അറിയൂ, അതിന്‍റെ സുഗന്ധമറിയില്ല. മുയല്‍ എത്ര മുക്കിയാലും ആനയോളം പിണ്ടമിടില്ല.

No comments:

Post a Comment

gallery

Gallery