Gallery

Gallery

Friday, April 4, 2014

ഫേസ്ബുക്കിന്റെ 136 പ്രശ്നങ്ങള്‍ കണ്ടെത്തി ഇന്ത്യന്‍ വിദഗ്ധര്‍ നേടിയത് 1.1 കോടി രൂപ -







ഫേസ്ബുക്കിന്റെ 136 പ്രശ്നങ്ങള്‍ കണ്ടെത്തി ഇന്ത്യന്‍ വിദഗ്ധര്‍ നേടിയത് 1.1 കോടി

രൂപ -

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ഹാക്കിങ്ങ് വെല്ലുവിളി സ്വീകരിച്ച് ഏറ്റവും കൂടുതല്‍ ബഗ്സ്

കണ്ടെത്തിയത് ഇന്ത്യക്കാര്‍. ഇന്ത്യയില്‍ നിന്നുള്ള ഹാക്കിങ്ങ് വിദഗ്ധന്മാര്‍ 136

ബഗ്ഗ്സിനെയാണ് കണ്ടെത്തിയത്. ഇതിന് ഇവര്‍ക്ക് ലഭിച്ചത് ശരാശരി 1,353 ഡോളറാണ്.

മൊത്തത്തില്‍ ഇന്ത്യന്‍ ഗവേഷകര്‍ക്ക് കിട്ടിയത് 1.10 കോടി രൂപ.

1.5 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് , തങ്ങളുടെ സുരക്ഷ പ്രശ്നങ്ങള്‍

കണ്ടെത്തുന്നവര്‍ക്കായി ഫേസ്ബുക്ക് വാഗ്ദാനം ചെയ്തത്. 92 ബഗ്സ് കണ്ടെത്തിയ

അമേരിക്കന്‍ ഹാക്കര്‍മാര്‍ നേടിയത് 209,024 ഡോളറാണ് നേടിയത്. 53 ബഗ്സ്

കണ്ടെത്തിയ ബ്രസീലിയന്‍ ഹാക്കിങ്ങ് വിദഗ്ധര്‍ക്ക് 200,976 അമേരിക്കന്‍ ഡോളര്‍

ലഭിച്ചു. 38 ബഗ്സ് കണ്ടെത്തിയതിന് 150,518 ഡോളര്‍ നേടിയ റഷ്യന്‍ ഹാക്കര്‍മാരാണ്

മൂന്നാം സ്ഥാനത്ത്.

കണ്ടെത്തിയ ബഗ്സിന്റെ റാങ്കിങ്ങ് അനുസരിച്ചാണ് പ്രതിഫലം ഫേസ്ബുക്ക് നിശ്ചയിച്ചത്.

എന്തായാലും പുതിയ ബഗ്സിനെ പ്രതിരോധിക്കുവനായിരിക്കും ഫേസ്ബുക്കിന്റെ അടുത്ത

നീക്കം. -

No comments:

Post a Comment

gallery

Gallery