Gallery

Gallery

Tuesday, April 15, 2014

കത്തുന്ന ചൂടില്‍ ലാപ്‌ടോപ് അപകടകാരി; സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍

കത്തുന്ന ചൂടില്‍ ലാപ്‌ടോപ് അപകടകാരി; സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍


ലാപ്‌ടോപുകള്‍ പൊതുവെ പെട്ടെന്നു ചൂടാകും. വേനല്‍ കൂടിയായതോടെ അന്തരീക്ഷത്തിലെ താപ നില വന്‍തോതില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതും ലാപ്‌ടോപിന്റെ പ്രവര്‍ത്തനത്തെ വന്‍ തോതില്‍ ബാധിക്കും. പരിധിയിലപ്പുറം ചൂടായാല്‍ ലാപ്‌ടോപിന് ദോഷം ചെയ്യുകയും ചെയ്യും.

ഈ സാഹചരയത്തില്‍ വേനല്‍കാലത്ത് ലാപ്‌ടോപ് സുരക്ഷിതമായി ഉപയോഗിക്കാന്‍ ചില പൊടികൈകളുണ്ട്. അതെന്തെല്ലാമെന്ന് ചുവടെ വിവരിക്കുന്നു.


ലാപ്‌ടോപ് കൂളിംഗ് പാഡ്


 ലാപ്‌ടോപിന്റെ ചൂട് കുറയ്ക്കാന്‍ സാധാരണ നിലയില്‍ ചെയ്യാവുന്ന കാര്യം കൂളിംഗ് പാഡ് ഉപയോഗിക്കുക എന്നതാണ്. ഒരു പരിധിവരെ ചൂട് നിയന്ത്രിക്കാന്‍ കൂളിംഗ് പാഡിന് സാധിക്കും.



തണലത്തു വയ്ക്കുക

 യാത്രയിലായാലും വീട്ടിലായാലും കഴിയുന്നത്ര തണുപ്പുള്ളിടത്ത് ലാപ്‌ടോപ് വയ്ക്കുക. ട്രെയിനിലും ബസിലും ഒക്കെ ഉപയോഗിക്കുമ്പോള്‍ വെയില്‍ തട്ടാത്ത ഭാഗത്തിരുന്നു വേണം ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാന്‍.



പൊടി കടക്കാതെ സംരക്ഷിക്കുക

ഉള്ളില്‍ പൊടി കയറിയാല്‍ അതും ലാപ്‌ടോപ് വേഗത്തില്‍ ചൂടാവാന്‍ കാരണമാകും. അതുകൊണ്ട് കഴിയുന്നതും പൊടികടക്കാതെ സംരക്ഷിക്കണം.



അനാവശ്യ സോഫ്റ്റ്‌വെയറുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക


 റാമിന്റെ സ്‌പേസ് കുറയുന്നത് പ്രൊസസറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ലാപ്‌ടോപ് ചൂടാവുന്നതിന് ഇത് കാരണമാകും. അതുകൊണ്ടുതന്നെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും അത്യാവശ്യമില്ലാത്തതുമായ സോഫ്റ്റ്‌വെയറുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.


No comments:

Post a Comment

gallery

Gallery