മലപ്പുറം: അമൃതാനന്ദമയിക്കെതിരെ പുസ്‌കം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സിന്റെ ഓഫീസ് ആക്രമിച്ചതിന് പിന്നാലെ അമ്മ ഭക്തര്‍ സ്വാമി സന്ദീപാനന്ദ ഗിരിയെയും കയ്യേറ്റം ചെയ്തു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രഭാഷണം
നടത്തിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പ്രഭാഷണത്തിനിടെ സ്റ്റേജില്‍ കയറി ആക്രമിക്കുകയായിരുന്നു.
തിരൂര്‍ എസ് ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയണ് രംഗം ശാന്തമാക്കിയത്. ആക്രമണത്തില്‍ പരിക്കേറ്റ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ തലയ്ക്ക് സാരമായ
പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആക്രമണത്തിനിടെ സ്വാമിയുടെ വസ്ത്രങ്ങള്‍ കീറിപ്പോയി. ഇതോടെ സ്വാമി തുഞ്ചന്‍ പറമ്പിലെ ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം തന്നെ അമ്മയ്‌ക്കെതിരെ പുസ്‌കം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സി ഓഫീസിന് നേരെയും സ്ഥാപന ഉടമ രവി ഡി സിയുടെ വീടിന് നേരെയും അമ്മ ഭക്തര്‍ ആക്രമണം നടത്തിയിരുന്നു. ഓഫീസിലെ പുസ്തകങ്ങള്‍
കീറിയെറിഞ്ഞ ഭക്തര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഓഫീസില്‍ കാവിക്കൊടി നാട്ടുകയും ചെയ്തു. സംഭവത്തില്‍ രവി ഡി സി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment