Gallery

Gallery

Thursday, May 8, 2014

ശ്രീലങ്കയിൽ മീൻ മഴ; ന്യൂനമർദ്ദമാകാം കാരണമെന്ന് ഗവേഷകർ

ശ്രീലങ്കയിൽ മീൻ മഴ; ന്യൂനമർദ്ദമാകാം കാരണമെന്ന് ഗവേഷകർ



പടിഞ്ഞാറൻ ശ്രീലങ്കൻ ഗ്രാമങ്ങളിലാണ് ഈ അത്ഭുത മഴ പെയ്തത്. എന്തോ വീഴുന്ന ശബ്ദം കേട്ട് എത്തിയ നാട്ടുകാർക്ക് നല്ല പിടയ്ക്കുന്ന മീൻ ആണ് കാണാൻ കഴിഞ്ഞത്. ഒരു ചെറിയ പ്രദേശത്ത് നിന്നുമാത്രം അമ്പത് കിലോയിൽ അധികം മീൻ ലഭിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. മീനുകൾക്ക് അഞ്ച് മുതൽ എട്ട് സെന്റിമീറ്റർ വരെ വലുപ്പം ഉണ്ടായിരുന്നു. ബക്കറ്റുകളിലും മറ്റും ശേഖരിക്കുമ്പോഴും ഇവയ്ക്ക് ജീവനുണ്ടായിരുന്നതായും ആളുകൾ പറയുന്നു. വീട്ടുമുറ്റത്തും പറമ്പിലൊമൊക്കെയായി വീണ മീനുകളെ നാട്ടുകാർ കറിവക്കാൻ ഉപയോഗിക്കുകയും ചെയ്തു.


ശക്തമായ കാറ്റിൽ കടലിൽനിന്ന് വരുന്നവയാണ് ഇവയെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം പറയുന്നത്. ചുഴലിക്കാറ്റിന് കടലിന്റെ ഉപരിതലത്തിൽ നിൽക്കുന്ന മീൻകൂട്ടങ്ങളെ ആകാശത്തേക്ക് ഉയർത്താൻ കഴിയും. മഴമേഘങ്ങൾക്കൊപ്പം നീങ്ങുന്ന അവ കിലോമീറ്ററുകൾ അകലെയാവും ചിലപ്പോൾ വീഴുകയെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇങ്ങനെ കാറ്റ് കൊണ്ടുപോകുന്നവയിൽ തവളകൾ അടക്കമുളളവ ഉണ്ടാകാറുണ്ടെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്ക് രൂപംകൊണ്ട ന്യൂനമർദ്ദം മൂലം ശ്രീലങ്കയിലും മഴ തുടരുകയാണ്. ഇതോടനുബന്ധിച്ച പ്രതിഭാസമാകാം മീൻമഴയെന്നം കാലാവസ്ഥാ ഗവേഷകർ കരുതുന്നു.
ഇത് ആദ്യമായല്ല ശ്രീലങ്കയിൽ മീൻ മഴയുണ്ടാകുന്നത്. 2012ലും ഇവർക്ക് ഇതുപോലെ മീൻ കിട്ടിയിരുന്നു. അന്ന് വീട്ടുമുറ്റത്തെത്തിയത് കൊഞ്ചുകളായിരുന്നു. കൊഞ്ച് മഴയുണ്ടായപ്പോൾ വെളളത്തിന് മഞ്ഞയും ചുവപ്പും കലർന്ന നിറമായിരുന്നുവെന്നും നാട്ടുകാർ ഓർക്കുന്നു. ഇത്തരം കാലാവസ്ഥ മാറ്റങ്ങളേക്കുറിച്ച് ലോകമെങ്ങും ശാസ്ത്രജ്ഞർ ഇപ്പോഴും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.







No comments:

Post a Comment

gallery

Gallery