Gallery

Gallery

Sunday, May 4, 2014

പ്രായം കുറയ്‌ക്കുന്ന ആഹാരങ്ങള്‍

പ്രായം കുറയ്‌ക്കുന്ന ആഹാരങ്ങള്‍

വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ്‌ നമ്മളില്‍ പലരും. ഇതിന്‌ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍ നമുക്കു ചുറ്റുമുണ്ട്‌. എ മുതല്‍ സെഡ്‌ വരെയുള്ള അക്ഷരങ്ങളിലും പേരു തുടങ്ങുന്ന ഭക്ഷണങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാം. ദീര്‍ഘകാലം ചെറുപ്പം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. മികച്ച ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെ ആരോഗ്യമുള്ള ശരീരത്തിന്‌ പുറമെ ഊര്‍ജ്ജസ്വലതയും മാനസിക ശേഷിയും മെച്ചപ്പെടുത്താന്‍ കഴിയും. വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ അത്യാവശ്യമായ വിറ്റാമിനുകള്‍, മികച്ചപോഷകങ്ങള്‍,ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ നിറഞ്ഞ ചില ഭക്ഷണങ്ങള്‍ ഉണ്ടെന്ന്‌ പോഷകാഹാര വിദഗ്‌ധര്‍ പറയുന്നു. നല്ല ഉറക്കത്തിന് സ്വഭാവിക മാര്‍ഗ്ഗങ്ങള്‍... നിങ്ങളുടെ ആഹാര ക്രമം മാറ്റുന്നതിന്‌ വേണ്ടിയുള്ള പട്ടികയല്ല താഴെ പറയുന്നത്‌ ,പകരം ഇവ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ സഹായകരമാകും

എ -അവക്കാഡോ

അടങ്ങിയിട്ടുള്ളതിലും പൊട്ടാസ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്‌. രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും. ശരീരത്തെ വിഷാംശങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ഗ്ലൂട്ടാതയോണ്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ചീത്ത കൊഴുപ്പ്‌ സന്തുലിതമാക്കാന്‍ സഹായിക്കുന്ന ഈ ആന്റി ഓക്‌സിഡന്റ്‌ പ്രായം കൂടുന്നതിനനുസരിച്ച്‌ സ്വതന്ത്ര റാഡിക്കലുകള്‍ കോശങ്ങളെ നശിപ്പിക്കുന്നതിനെ പ്രതിരോധിക്കും.

ബി- ബ്രോക്കൊളി

 മറ്റ്‌ പച്ചക്കറികളിലേതിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഇവ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. എല്ലിന്റെ തേയ്‌മാനം, അര്‍ബുദം എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവും ഇവയ്‌ക്കുണ്ട്‌.


സി- കാരറ്റ്‌

 കാരറ്റ്‌ കൊളസ്‌ട്രോള്‍ കുറയ്‌ക്കും. ഇവയിലെ ഓറഞ്ച്‌ നിറം രോഗപ്രതിരോധം മെച്ചപ്പെടുത്തും. കാഴ്‌ചശക്തിയ്‌ക്കും ഇവ നല്ലതാണ്‌. ഇവയിലടങ്ങിയിട്ടുള്ള ബീറ്റകരോട്ടീന്‍ പ്രായാധിക്യം മൂലം ബാധിക്കുന്ന അസുഖങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കും.


ഡി - ഡാര്‍ക്‌ ചോക്ലേറ്റ്‌

ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ഇവ കോശ നാശത്തെ ചെറുക്കും. വിറ്റാമിന്‍ ബി6, വിഷാദരോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന രാസവസ്‌തുവായ സെറോടോണിനായി മാറുന്ന ട്രിപ്‌റ്റോഫാന്‍ എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.


ഇ - എഗ്ഗ്‌(മുട്ട)

മുലപ്പാലിന്‌ ശേഷമുള്ള എറ്റവും മികച്ച സമ്പൂര്‍ണ ആഹാരമായ മുട്ടയില്‍ ശരീരത്തിനാവശ്യമായ എല്ലാ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇവയില്‍ ധാരാളം അടങ്ങിയിട്ടുള്ള ലുട്ടീന്‍ പ്രായാധിക്യം മൂലം കാഴ്‌ചശക്തി നഷ്ടപ്പെടുന്നതിനെ ചെറുക്കാന്‍ സഹായിക്കും.

എഫ്‌- ഫിഷ്‌( മത്സ്യം)

 സാല്‍മണ്‍, ട്യൂണ, മത്തി എന്നിവയില്‍ കാണപ്പെടുന്ന ഓമേഗ 3 ഓയിലുകള്‍ക്ക്‌ രക്തം നേര്‍പ്പിക്കാനുള്ള കഴിവുണ്ട്‌. അങ്ങനെ ധമനികളെ സംരക്ഷിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ചെയ്യും. കൂടാതെ ഡിഎന്‍എയ്‌ക്കുണ്ടാകുന്ന തകരാറുകള്‍ കുറയക്കും.

ജി - ഗാര്‍ലിക്‌( വെളുത്തുള്ളി)

രക്തചക്രമണം മികച്ചരീതിയില്‍ നിലനിര്‍ത്താന്‍ ഇവ സാഹയിക്കും. ഓക്‌സിജനടങ്ങിയ രക്തം ചര്‍മ്മം, മുടി, നഖം എന്നിവ ബലത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ സഹായിക്കും.


എച്ച്‌- ഹണി( തേന്‍)


 പ്രകൃതിദത്തമായി ലഭിക്കുന്ന തേനിന്‌ അസുഖങ്ങള്‍ ഭോദമാക്കുനള്ള കഴിവുണ്ട്‌. ദിവസം അര ടീസ്‌പൂണില്‍ കൂടുതല്‍ കഴിക്കരുതെന്നു മാത്രം. വിറ്റാമിനുകള്‍ നഷ്ടമാകുമെന്നതിനാല്‍ തേന്‍ ചൂട്‌ പാനീയങ്ങളില്‍ ചേര്‍ത്ത്‌ കഴിക്കരുത്‌. ഭക്ഷണം പാകം ചെയ്യുമ്പോഴും ചേര്‍ക്കരുത്‌.

ഐ- ഐസ്‌ബെര്‍ഗ്‌ ലെട്ടൂസ്‌ (ഇലച്ചീര)

മാംഗനീസ്‌, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്‌, ഫോസ്‌ഫറസ്‌, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇവ വിനാശ കാരികളായ സ്വതന്ത്രറാഡിക്കലുകളെ ചെറുത്ത്‌ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും.


ജെ - ജാപ്പനീസ്‌ ഗ്രീന്‍

 ടീ വാര്‍ദ്ധക്യത്തെ തടയുന്ന ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ജാപ്പനീസ്‌ ഗ്രീന്‍ ടീയില്‍ മീതൈല്‍ക്‌സാന്തൈന്‍സ്‌ അടങ്ങിയിട്ടുണ്ട്‌. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും കൊഴുപ്പ്‌ ദഹിപ്പിക്കുകയും കൊളസ്‌ട്രോള്‍ കുറയ്‌ക്കുകയും ചെയ്യും.

കെ- കൊംബൂച്ച ടീ

ഇത്‌ ഒരു കപ്പ്‌ ദിവസവും കുടിക്കുന്നത്‌ ചിലവ്‌ കുറഞ്ഞ രീതിയില്‍ വാര്‍ദ്ധക്യത്തെ തടയാനുള്ള എല്ലാ ആന്റിഓക്‌സിഡന്റുകളും ലഭിക്കന്‍ സഹായിക്കും.എല്‍- ലെഗ്യൂം (പയര്‍)

മുളപ്പിച്ച വിത്തുകള്‍, ചോളം,ബാര്‍ളി, ധാന്യങ്ങള്‍ എന്നിവയിലെല്ലാം മാംസാര്‍ബുദത്തിന്റെ വളര്‍ച്ച കുറയ്‌ക്കാന്‍ സഹായിക്കുന്ന സപോനിന്‍ അടങ്ങിയിട്ടുണ്ട്‌. ഇവ പ്രോട്ടീന്റെ നല്ല സ്രോതസ്സ്‌ കൂടിയാണ്‌.എം- മാകെരെല്‍ (അയല)

സുഗന്ധതൈലങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്‌, ഒമേഗ 6 ഫാറ്റിആസിഡ്‌ എന്നിവ ഏറെയുള്ള മത്സ്യമാണിത്‌.

എന്‍ -നട്‌സ്‌( അണ്ടിപരിപ്പുകള്‍)

 അണ്ടിപരിപ്പുകളുടെ തൊലി നിറയെ വാര്‍ദ്ധക്യത്തെ തടയുന്ന ഫ്‌ളവൊനോയിഡുകളാണ്‌. കൂടാതെ പ്രോട്ടീന്‍, ഫൈബര്‍, അവശ്യ കൊഴുപ്പുകള്‍, ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്ന മഗ്നീഷ്യം ഉള്‍പ്പടെയുള്ള ധാതുക്കള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്‌.

ഒ- ഒനിയണ്‍(സവാള)

പ്രതിജ്വലന ശേഷിയുള്ള ഉള്ളിക്ക്‌ ബാക്ടീരിയ, ഫംഗസ്‌, വൈറസ്‌ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്‌. ഇവയില്‍ അടങ്ങിയിട്ടുള്ള ദഹന എന്‍സൈമുകള്‍ ശരീരത്തെ വിഷവിമുക്തമാക്കി പ്രതിരോധശേഷി മെച്ചപ്പെടുത്തും.

പി- പാര്‍സ്ലെ

ശരീരത്തിനകം വൃത്തിയാക്കാന്‍ സഹായിക്കുന്ന പാര്‍സ്ലെവിറ്റാമിന്‍ സി, എ, ബി, ഇരുമ്പ്‌, കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്‌. പ്രകൃതിദത്തമായി മൂത്രത്തിന്റെ ഉത്‌പാദനം ഉയര്‍ത്താന്‍ ഇവ സഹായിക്കും.ക്യു- ക്യിനോയ

 ഊര്‍ജം നല്‍കുന്ന ഇവയില്‍ എട്ട്‌ അവശ്യ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്‌. കൂടാതെ കാത്സ്യം, ഇരുമ്പ്‌ എന്നിവയാല്‍ സമൃദ്ധവുമാണ്‌.

ആര്‍- റെഡ്‌ ഫ്രൂട്‌സ്‌( ചുവന്ന പഴങ്ങള്‍)

റാസ്‌പ്‌ബെറി, സ്‌ട്രോബെറി, ചുവന്ന മുളക്‌, ചുവന്ന കാബേജ്‌, ചുവന്ന ഉള്ളി പാലുള്ള ചുവന്ന പഴങ്ങളിലും പച്ചക്കറികളിലും ഹൃദ്രോഗങ്ങള്‍, പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം എന്നിവയെ പ്രതിരോധിക്കാനും പക്ഷാഘാതം,കാഴ്‌ചശക്തി നഷ്ടപ്പെടല്‍ എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്‌റുകള്‍ ഉണ്ട്‌. അതിനാല്‍ പച്ച നിറത്തിലുള്ള പഴങ്ങളേക്കാള്‍ മുന്‍ഗണന ഇവയ്‌ക്കാണ്‌ നല്‍കേണ്ടത്‌.

എസ്‌- സ്‌പിനാച്ച്‌( ചീര)

 ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ചീര പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ , ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ചെറുക്കാന്‍ സഹായിക്കും. വാര്‍ദ്ധക്യത്തെ ശക്തമായി ചെറുക്കുന്ന ലൂട്ടീന്‍, സിയാക്‌സാന്തിയം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ മികച്ച 10 ആഹാരങ്ങളില്‍ ഇവ ഉള്‍പ്പെടും.


ടി- ടൊമാറ്റോ( തക്കാളി)


 തക്കാളിയില്‍ ധാരാളം ക്വെര്‍സെറ്റിനും ആന്റി ഓക്‌സിഡന്റായ ലൈകോപീനും അടങ്ങിയിട്ടുണ്ട്‌. പ്രായം കൂടിയ ആളുകളിലെ ശരീരത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കാനും സ്വതന്ത്ര റാഡിക്കലുകളെ ശുദ്ധീകരിക്കാനും ഫലപ്രദമാണ്‌ ഇവയെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

യു- അണ്‍കുക്ക്‌ഡ്‌ വെജിറ്റബിള്‍( വേവിക്കാത്ത പച്ചക്കറി)

പച്ചക്കറികള്‍ വേവിക്കുമ്പോള്‍ പല പോഷകങ്ങളും നഷ്ടമാകും. കുറച്ച്‌ വെള്ളത്തിലിട്ട്‌ ആവി കയറ്റുകയോ തിളപ്പിക്കുകയോ ചെയ്‌താല്‍ പോഷകങ്ങള്‍ സംരക്ഷിക്കാം. കഴിയുന്നതും പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുക. ചിലത്‌ കുറച്ച്‌ മാത്രം വേവിച്ചും കഴിക്കുക.


വി -വെജിറ്റബിള്‍സ്‌( പച്ചക്കറികള്‍)

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ള കടും പച്ച, ചുപ്പ്‌, തെളിഞ്ഞ ഓറഞ്ച്‌, നിറങ്ങളിലുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കുക. ഇവയിലെല്ലാം ധാരാളം വെള്ളം അടങ്ങിയിട്ടുണ്ടാവും. വെള്ളം കുടിക്കുന്നതിനു പകരം വെള്ളം അടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ ദീര്‍ഘ നേരം ഇത്‌ ശരീരം സൂക്ഷിച്ചു വെയ്‌ക്കും.


ഡബ്ല്യു -വാള്‍നട്‌

 ചെമ്പിന്റെ പ്രധാന സ്രോതസ്സായ വാള്‍നട്‌ മുടി ചെമ്പിക്കുന്നത്‌ തടഞ്ഞ്‌ ദീര്‍ഘ നാള്‍ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും.എക്‌സ്‌ -സൈലിറ്റോള്‍

 പ്രകൃതിദത്ത കലോറി ശൂന്യ മധുരമായ സൈലിറ്റോള്‍ കൃത്രിമ മധുരങ്ങളെപ്പോലെ അപകടകാരികളല്ല. കൂടാതെ പല്ലുകള്‍ക്ക്‌ ആവശ്യമായ ധാതുക്കള്‍ ലഭ്യമാക്കാന്‍ സാഹായിക്കുകയും ചെയ്യും.

വൈ- യെല്ലോ ഫ്രൂട്‌സ്‌ ( മഞ്ഞ പഴങ്ങള്‍)

 മുന്തിര, മത്തങ്ങ,പൈനാപ്പിള്‍, നാരങ്ങ പോലെ മഞ്ഞ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ശരീത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌.സെഡ്‌- സുകിനി

പാസ്‌തയില്‍ പ്രധാന ഘടകമായി ഇവ ഉപയോഗിക്കാം. അങ്ങനെയെങ്കില്‍ പഞ്ചസാരയുടെ അളവ്‌ കൂടുന്നത്‌ മൂലം എരിച്ചിലും അമിത ഭാരവും ഉണ്ടാക്കുന്ന അന്നജം നിറഞ്ഞ പാസ്‌തയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കാന്‍ കഴിയും.

No comments:

Post a Comment

gallery

Gallery