Gallery

Gallery

Friday, January 10, 2014

sara joseph in aam admi party



സാറാ ജോസഫ് ആം ആദ്മിയില്‍ ചേര്‍ന്നു


പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒന്നരവര്‍ഷമായി ഈ മുന്നേറ്റം നിരീക്ഷിച്ചു പഠിച്ചതിനുശേഷമാണ് തീരുമാനമെന്നും പരിവര്‍ത്തന്‍ മുന്നേറ്റം മുതല്‍ കേജരിവാളിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും സാറാ ജോസഫ് വ്യക്തമാക്കി.


കേരളത്തില്‍ ഇരുമുന്നണികളിലെയും രാഷ്ട്രീയപാര്‍ട്ടികള്‍ തുടരുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനശൈലിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ പാര്‍ട്ടി പദവി വഹിക്കാനോ ഇപ്പോള്‍ തീരുമാനമില്ല. ഇടതുപക്ഷ ചായ്‌വുള്ള രാഷ്ട്രീയമായിരുന്നു ഇതുവരെയെന്നും അവര്‍ വ്യക്തമാക്കി. ഞായറാഴ്ച പാണ്ഡിസമൂഹമഠം ഹാളില്‍ നടക്കുന്ന അംഗത്വവിതരണ ക്യാംപെയ്നില്‍ അംഗത്വം സ്വീകരിക്കും.















No comments:

Post a Comment

gallery

Gallery