Gallery

Gallery

Wednesday, January 1, 2014

സുന്ദരരാത്രികളും പ്രണയകഥയും വീണു




2013ലെ ഏറ്റവും വലിയ ഹിറ്റാകുമെന്നു കരുതിയ രണ്ടു ചിത്രങ്ങളായിരുന്നു ഏഴു സുന്ദരരാത്രികളും ഒരു ഇന്ത്യന്‍ പ്രണയകഥയും.രണ്ടുചിത്രവും ശരാശരിക്കു താഴെമാത്രമായത് പ്രതീക്ഷകളെ തകിടം മറിച്ചു. ദിലീപ് നായകനായ ഏഴു സുന്ദരരാത്രികള്‍ ആണ് ഏറ്റവും അസഹനീയമായതെന്ന് പ്രേക്ഷകര്‍ വിലയിരുയിരുത്തിയത്. ലാല്‍ജോസും ദിലീപും ഒന്നിക്കുമ്പോഴുള്ള മാജിക് സുന്ദരരാത്രികളില്‍ ഇല്ലാതെ പോയി. തിരക്കഥയുടെ ശക്തിക്കുറവു തന്നെയാണ് ചിത്രത്തിനു ദോഷമായി ഭവിച്ചത്.

ഈ വര്‍ഷം ലാല്‍ജോസും ദിലീപും ചെയ്ത ചിത്രങ്ങളൊക്കെ വന്‍ ഹിറ്റായിരുന്നു. ലാല്‍ജോസിന്റെ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും ഇമ്മാനുവലും വന്‍ഹിറ്റായിരുന്നു. അതേപോലെ ദിലീപിന്റെ കമ്മത്ത് ആന്‍ഡ് കമ്മത്ത്, സൗണ്ട് തോമ, ശൃംഗാരവേലന്‍, നാടോടിമന്നന്‍ എന്നിവ സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചവയായിരുന്നു.

പക്ഷേ സുന്ദരരാത്രകള്‍ വന്‍ പരാജയമായത് ഇവരുടെ കൂട്ടുകെട്ടിനു തന്നെ ദോഷമായി. ലാല്‍ജോസും ജയിംസ് ആല്‍ബര്‍ട്ടും ഒന്നിച്ചപ്പോള്‍ പിറന്ന ക്ലാസ്‌മേറ്റ്‌സിന്റെ റേഞ്ചിലൊരു ചിത്രമായിരുന്നുഎല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കൂക്കിവിളികളോടെ പ്രേക്ഷകര്‍ എഴുന്നേറ്റുപോകുന്ന ലാല്‍ജോസ് ചിത്രമായിപ്പോയി ഏഴുസുന്ദരരാത്രികള്‍.

പരാജയത്തില്‍ നിന്നു കരകയറാനുള്ള സത്യന്‍ അന്തിക്കാടിന്റെ ശ്രമവും വിജയിച്ചില്ല. ആദ്യപകുതിയില്‍ നല്ല അഭിപ്രായം നേടിയ ചിത്രം രണ്ടാംപകുതിയില്‍ ഒരു ടിപ്പിക്കല്‍ സത്യന്‍ അന്തിക്കാട് ചിത്രമായിപ്പോയി. ഫഹദ് ഫാസിലിന്റെ രാഷ്ട്രീയക്കാരന്‍ കയ്യടി നേടിയെങ്കിലും രണ്ടാംപകുതിയിലെ ഇഴച്ചില്‍ ചിത്രത്തെ ബാധിച്ചു. അമല പോള്‍ ആയിരുന്നു നായിക.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെതായിരുന്നു കഥയും തിരക്കഥയും. തുടര്‍ച്ചയായി മൂന്നാമത്തെ ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെതായി പരാജയപ്പെടുന്നത്. സ്‌നേഹവീട്, പുതിയ തീരങ്ങള്‍ എന്നിവയ്ക്കു ശേഷം ഇന്ത്യന്‍ പ്രണയകഥയും.











No comments:

Post a Comment

gallery

Gallery