Gallery

Gallery

Saturday, December 28, 2013

Tamil pongal movies
തീപാറാന്‍ തമിഴ് പൊങ്കല്‍ !രജനി-വിജയ്-അജിത് നേര്‍ക്കുനേര്‍ഈ പൊങ്കലിന് തമിഴകത്തിന്റെ സിനിമാക്കൊട്ടകകളില്‍ ആര്‍പ്പുവിളികള്‍ മുഴങ്ങുക സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടിയാകും. രജനി മകളുടെ സംവിധാനത്തില്‍ ചരിത്ര കഥാപാത്രമാകുന്ന കൊച്ചടൈയാന്‍, വിജയ് പൊലീസ് വേഷത്തിലെത്തുന്ന ജില്ല, അജിത്തിന്റെ ശിവ ചിത്രം വീരം എന്നിവ ഈ പൊങ്കലിന്റെ പ്രതീക്ഷകളാണ്. മൂന്നും ജനുവരി 10ന് റീലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കൊച്ചടൈയാന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് അവസാന വാര്‍ത്ത.

3 സൂപ്പര്‍താരചിത്രങ്ങളുടെ ഒന്നിച്ചുള്ള വരവില്‍ പരിഭ്രാന്തരായ വിതരണക്കാര്‍ രജനിയെ തഴയുമെങ്കില്‍ കമല്‍ ഹാസന്റെ ആഗോളചിത്രം വിശ്വരൂപം 2നൊപ്പമാകും ഇതിന്റെ വരവ്. കളി തരക്കാര്‍ തമ്മിലാകുമെന്ന അടക്കംപറച്ചിലുകള്‍ നിലനില്‍ക്കേ വിജയ്- അജിത് ചിത്രങ്ങള്‍ വന്‍പ്രതീക്ഷയോടെയാണ് കൊമ്പുകോര്‍ക്കുന്നത്.

അതുല്യനടന്‍ മോഹന്‍ലാല്‍ വിജയ്ക്കൊപ്പം ആദ്യമായെത്തുന്നതാണ് ‘ജില്ല’യില്‍ മലയാളിക്കുള്ള പ്രലോഭനം. ആര്‍ . ടി നേശന്റെ സംവിധാനത്തില്‍ പൊലീസ് വേഷത്തിലെത്തുന്ന വിജയുടെ അച്ഛനാണ് ലാല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണിമാ ഭാഗ്യരാജ് ലാലിന്റെ ഭാര്യയും മലയാളനടി നിവേദ തോമസ് മകളായും ചിത്രത്തിലെത്തും. മോഹന്‍ലാലിന്റെ മകള്‍ , വിജയുടെ പെങ്ങള്‍, ഡബിള്‍ ലോട്ടറിയുടെ ത്രില്ലിലാണ് ആദ്യചിത്രത്തില്‍ തന്നെ സംസ്ഥാന പുരസ്കാരം നേടിയ നിവേദയെന്ന് അഭിമുഖങ്ങള്‍ പറയുന്നു.

മധുര പഞ്ചാത്തലമായ ചിത്രം ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. പാട്ടുകള്‍ ജപ്പാനില്‍ ഉള്‍പ്പെടെയാണ് ചിത്രീകരിച്ചത്. ആര്‍.ബി ചൗധരി നിര്‍മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് ഏറ്റെടുത്തതും ലാല്‍ ആദ്യമായി വിജയ്ക്കൊപ്പം അഭിനയിക്കുന്നതും മലയാളിക്ക് പ്രതീക്ഷയുടെ പൊങ്കലാണ് ഇക്കൊല്ലം. ഒപ്പം ബോണസായി വിജയുടെ പാട്ടും ഇതിലുണ്ട്.

2011ല്‍ ശിരുത്തെ സംവിധാനം ചെയ്ത ശിവയുടെ ‘വീര’മാണ് തല അജിത്തിന്റെ പൊങ്കല്‍പ്പടം. ഭൂപതിരാജയുടെ കഥയില്‍ ഭരതന്‍ എഴുതിയ ചിത്രത്തില്‍ ദേവിശ്രീ പ്രസാദാണ് സംഗീതം. തമന്ന നായികയാവുമ്പോള്‍ യുവതാരങ്ങളുടെ സാന്നിധ്യം ചിത്രത്തെ വേറിട്ട് നിര്‍ത്തും. ‘മൈന’യിലെ നായകന്‍ വിധാര്‍ഥ്, സുഹൈല്‍ ചന്ദോക്, മുനിഷ്, ബാല എന്നീ പ്രതീക്ഷകള്‍ക്കൊപ്പം ഹാസ്യതാരം സന്താനവും ചേരും. ആരംഭത്തിന്റെ വന്‍വിജയമാണ് ‘വീര’ത്തിന്റെ പിന്‍ബലം. ‘തല നരച്ച താര’ത്തിന്റെ വിപണിമൂല്യം കൊയ്യുക തന്നെയാണ് ത്രില്ലര്‍ മസാല ചിത്രത്തിന്റെ ലക്ഷ്യം.

തല നരച്ച അജിത്തിനേക്കാള്‍ 20 വേനല്‍ കൂടുതല്‍ കണ്ട രജനി 3D സാങ്കേതികതയില്‍ 25 വയസ് കുറച്ചാണ് ചരിത്രകഥാപാത്രമാകുന്നത്. ഏ.ഡി. 710 -735 കാലത്ത് മംഗലപുരം ആസ്ഥാനമാക്കി ഭരിച്ച കൊച്ചടെയാന്‍ രണധീരന്‍ എന്ന പാണ്ഡ്യരാജാവാണ് രജനിയുടെ ‘കൊച്ചടൈയാനാ’യി (സ്പെല്ലിങ്ങില്‍ ഐ(i) ഒരെണ്ണം കൂട്ടിയത് ന്യൂമറോളജി പ്രകാരം) സ്ക്രീനിലത്തെുന്നത്. നൂറ് കോടി മുടക്കി 3Dയില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്, മലയാളം, ഇംഗ്ളീഷ്, ഹിന്ദി, ജാപ്പനീസ് ഭാഷകളില്‍ സംസാരിക്കും. രജനി മൂന്ന് കഥാപാത്രമാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍, ശരത് കുമാര്‍, ശോഭന, ജാക്കി ഷറോഫ്, നാസര്‍ എന്നിവര്‍ സാന്നിധ്യം കൊണ്ട് കാഴചയെ സമ്പന്നമാകും. കരിയറില്‍ ആദ്യമായി മേക്കപ്പില്ലാതെ അഭിനയിച്ച ദീപികയുടെ പ്രതിഫലം 3 കോടിയെന്നത് വാര്‍ത്തകളില്‍ ഇടം കണ്ടത്തെിയിരുന്നു. സൗന്ദര്യ ആര്‍.അശ്വിന്‍ , രവികുമാറിന്റെ തിരക്കഥയിലാണ് ചിത്രമൊരുക്കുന്നത്.


കൊച്ചടൈയാന്‍ എത്തിയാലും ഇല്ലെങ്കിലും പൊങ്കല്‍ കാഴ്ച സമ്പന്നമാകുമെന്ന് ഈ വന്‍ചിത്രങ്ങള്‍ വിളിച്ചുപറയുന്നു. മലയാളചിത്രങ്ങളെ പേടിപ്പിക്കുന്ന സിനിമാക്കാലം കേരളത്തിലും തരംഗമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

No comments:

Post a Comment

gallery

Gallery