Gallery

Gallery

Monday, December 16, 2013

അറിഞ്ഞിരിക്കേണ്ട 10 കമ്പ്യൂട്ടര്‍ കീബോഡ് ഷോട്കട്ടുകള്‍


കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മിക്കവര്‍ക്കും മൗസ് അത്യന്താപേക്ഷിതമാണ്. എന്നാല്‍ മൗസ് ഇല്ലാതെയും സുഗമമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കാം. അതിനുള്ള ഷോട്കട്ടുകള്‍ കീ ബോഡില്‍ തന്നെ ഉണ്ട്. ഇതുകൊണ്ടുള്ള ഗുണം എളുപ്പത്തില്‍ ജോലി ചെയ്യാമെന്നു മാത്രമല്ല, കൈക്ക് ഒരു പരിധിവരെ ആയാസം കുറയ്ക്കുകയും ചെയ്യാം.

ഉദാഹരണത്തിന് ഒരു വിന്‍ഡോ തുറക്കുകയോ ക്ലോസ് ചെയ്യുകയോ വേണമെങ്കില്‍ മൗസിന്റെ സഹായമില്ലാതെ കീബോര്‍ഡ് മാത്രമുപയോഗിച്ച് സാധിക്കും. അതുപോലെ ചെറുതും വലുതുമായ പല പ്രവര്‍ത്തികള്‍ക്കും കീ ബോഡ് ഷോട്കട്ടുകള്‍ ഉണ്ട്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ്, വേഡ്, പവര്‍ പോയിന്റ്, എക്‌സെല്‍ എന്നിവയുള്ള കമ്പ്യൂട്ടറുകളില്‍ ലഭ്യമായ 10 കീബോഡ് ഷോട്കട്ടുകളാണ് ചുവടെ കൊടുക്കുന്നത്. ഇത് സ്ഥിരമായി ഉപയോഗമുള്ള ഷോട്കട്ടുകളാണ്. എന്നാല്‍ വിന്‍ഡോസ് 8-ലും അതിനു മുകളിലുള്ളതുമായ കമ്പ്യൂട്ടറുകളില്‍ ഇതില്‍ പലതും പ്രവര്‍ത്തിക്കണമെന്നില്ല.

ടാബുകള്‍ തുറക്കാനും ക്ലോസ് ചെയ്യാനും

നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നു കരുതുക. ഒന്നിലധികം ടാബുകള്‍ തുറന്നുവച്ചിട്ടുണ്ടാകും. അതില്‍ ഒരെണ്ണം മാത്രമായി ക്ലോസ് ചെയ്യണമെങ്കില്‍ Ctrl+W അമര്‍ത്തിയാല്‍ മതി. ഇനി മുഴുവന്‍ വിന്‍ഡോകളും ക്ലോസ് ചെയ്യാന്‍ Ctrl+Shift+W അമര്‍ത്തുക. ഇനി അബദ്ധത്തില്‍ ഏതെങ്കിലും ടാബ് ക്ലോസ് ആയി എന്നു കരുതുക. അത് ഓപ്പണ്‍ ചെയ്യാന്‍ Ctrl+Shift+T അമര്‍ത്തിയാല്‍ മതി.

വേഡില്‍ ഫോണ്ട് സൈസ് കൂട്ടാനും കുറയ്ക്കാനും

മൈക്രോസോഫ്റ്റ് വേഡില്‍ ഫോണ്ട് സൈസ് കൂട്ടാനും കുറയ്ക്കാനും ഫോണ്ട് സെലക്റ്റ് ചെയ്തശേഷം Ctrl+ (പ്ലസ് എന്നും സമം) എന്നും ചിഹ്നമുള്ള കീയും അമര്‍ത്തിയാല്‍ മതി.

ടാബുകള്‍ മാറി മാറി ഉപയോഗിക്കാന്‍

കമ്പ്യൂട്ടറില്‍ ഒന്നിലധികം ടാബുകള്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട് എന്നു കരുതുക. ഇടയ്ക്കിടെ ഒരു ടാബില്‍ നിന്ന് മറ്റൊന്നിലേക്ക് പോകേണ്ടിവരുമ്പോള്‍ ഓരോ തവണയും മൗസ് ഉപയോഗിക്കുക എന്നത് പ്രയാസമാണ്. ഇതിനു പകരം Alt+ Tab ക്ലിക് ചെയ്താല്‍ മതി.

രണ്ടു വിന്‍ഡോകള്‍ ഒരേസമയം ഉപയോഗിക്കാന്‍

നിങ്ങള്‍ ഏതെങ്കിലും വെബ്‌സൈറ്റിലെ കണ്ടന്റുകള്‍ മൈക്രോസോഫ്റ്റ് വേഡില്‍ തര്‍ജമ ചെയ്യുകയോ അല്ലെങ്കില്‍ പകര്‍ത്തുകയോ ആണെന്നു കരുതുക. ഇടയ്ക്കിടെ മിനിമൈസ് ചെയ്യുകയും മാക്‌സിമൈസ് ചെയ്യുകയും വേണ്ടിവരും. ഇതിനു പകരം കീ ബോഡില്‍ എളുപ്പവഴിയുണ്ട്. സ്‌ക്രീനില്‍ ഒരേസമയം വേഡും സൈറ്റും തുറന്നു വയ്ക്കാം. അതിനായി വേഡ് ഡോക്യുമെന്റ് ഓപ്പണ്‍ ചെയ്ത ശേഷം വിനഡോസ് ബട്ടനും ഇടത്തോട്ടുള്ള Arrow കീയും അമര്‍ത്തുക. ഇപ്പോള്‍ സ്‌ക്രീനിന്റെ ഒരുവശത്ത് വേഡ് തുറന്നുവരും. അതുപോലെ ആവശ്യമുള്ള വെബ് സൈറ്റ് ഓപ്പണ്‍ ചെയ്ത് വിന്‍ഡോസ് ബട്ടനും വലത്തോട്ടുള്ള Arrow കീയും അമര്‍ത്തിയാല്‍ മതി. മറുവശത്ത് വെബ്‌സൈറ്റ് തുറന്നുവരും.

പ്രിന്റ് സ്‌ക്രീന്‍

സ്‌ക്രീന്‍ പ്രിന്റ് ചെയ്യണമെങ്കില്‍ കീ ബോഡ് മാത്രമാണ് ശരണം. ഫംഗ്ഷന്‍ കീയും പ്രിന്റ് സ്‌ക്രീന്‍ ബട്ടനും ഒരുമിച്ച് അമര്‍ത്തിയാല്‍ മതി.

ഡെസ്‌ക്‌ടോപിലേക്ക് നേരിട്ട് പോകാന്‍

വിന്‍ഡോസ് 8 ഒ.എസ്. ഉള്ള കമ്പ്യൂട്ടറുകളില്‍ വിവിധ ആപ്ലിക്കേഷനുകളാണ് ആദ്യം വരിക. അതില്‍ നിന്ന് നേരിട്ട് ഡെസ്‌ക്‌ടോപിലേക്കു പോകണമെങ്കില്‍ വിന്‍ഡോസ് കീയും Dയും അമര്‍ത്തിയാല്‍ മതി. അതുപോലെ തൊട്ടുമുന്‍പ് ഉപയോഗിച്ച വിന്‍ഡോയിലേക്കു പോകാനും ഇതേ കീകള്‍ അമര്‍ത്തിയാല മതി. ഇനി കമ്പ്യൂട്ടര്‍ ലോക് ചെയ്യണമെങ്കില്‍ വിന്‍ഡോസ് കീയും L കീയും അമര്‍ത്തിയാല്‍ മതി.

ടെക്‌സ്‌റ്് സെലക്റ്റ് ചെയ്യാന്‍

നിങ്ങള്‍ വേഡില്‍ എന്തെങ്കിലും ടൈപ് ചെയ്തുകൊണ്ടിരിക്കുകയോ വായിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അതില്‍ ഏതെങ്കിലും പ്രത്യേക ഭാഗം സെലക്റ്റ് ചെയ്യണമെന്നു കരുതുക. Ctrl+Shift+ മുകളിലേക്കുള്ള Arrow കീ അമര്‍ത്തിയാല്‍ മുകളിലുള്ള വരികള്‍ സെലക്റ്റ് ആകും. അതുപോലെ നാലു Arrow കീകള്‍ ഉപയോഗിച്ച് നാലുഭാഗത്തേക്കും സെലക്റ്റ് ചെയ്യാം.

പവര്‍പോയന്റ് ഷോട്കട്‌സ്

സ്ഥിരമായി ഉപയോഗിക്കുന്ന പ്രോഗ്രാമാണ് പവര്‍പോയന്റ്. പവര്‍പോയന്റില്‍ ധാരാളം സ്ലൈഡുകള്‍ ഉണ്ടെന്നു കരുതുക. അതില്‍ ഇടയില്‍ നിന്ന് ഒന്ന് സെലക്റ്റ് ചെയ്യണമെങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യണമെന്നില്ല. നേരെ സ്ലൈഡ് നമ്പറും എന്റര്‍ കീയും അമര്‍ത്തിയാല്‍ മതി. അതുപോലെ പവര്‍ പോയന്റ് പ്രസന്റേഷന്‍ ആദ്യ സ്ലൈഡ് മുതല്‍ എടുക്കണമെങ്കില്‍ എഫ് 5 കീ അമര്‍ത്തിയാല്‍ മതി.

എക്‌സല്‍ ഷോട്കട്ട്

എക്‌സലില്‍ വര്‍ക് ഷീറ്റുകള്‍ മാറിമാറി എടുക്കാനും ഷോട്കട്ട് ഉണ്ട്. Ctrl+പേജ് അപ് എന്ന കീ അമര്‍ത്തിയാല്‍ ഇടത്തു നിന്ന് വലത്തോട്ട് നീങ്ങും. അതുപോലെ Ctrl+ പേജ് ഡൗണ്‍ ബട്ടന്‍ അമര്‍ത്തിയാല്‍ വലത്തുനിന്ന് ഇടത്തോട്ടും നീക്കാം. ഇനി പുതിയ വര്‍ക് ഷീറ്റ് ഇന്‍സേര്‍ട് ചെയ്യാന്‍ Alt+Shift+എഫ്1 കീ അമര്‍ത്തിയാല്‍ മതി.











No comments:

Post a Comment

gallery

Gallery