Gallery

Gallery

Monday, December 23, 2013

രക്തശുദ്ധിക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍



ശാരീരിക പ്രവര്‍ത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണല്ലോ രക്തം. പോഷകങ്ങളും, ഓക്സിജനും, അവയവങ്ങളിലേക്കെത്തിക്കുന്നത് രക്തം വഴിയാണ്. ശരീരത്തിലെ പ്രധാന അവയവങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് രക്തത്തെ ആധാരമാക്കിയാണ്. അതിനാല്‍ തന്നെ രോഗങ്ങളും അനാരോഗ്യവും രക്തത്തെ ബാധിക്കുമ്പോള്‍ അതു വഴി അവയവങ്ങളുടെ പ്രവര്‍ത്തനവും താളം തെറ്റും. ആരോഗ്യസംരക്ഷണത്തില്‍ രക്തം ശുദ്ധിയായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് ഏറ്റവും പ്രധാന മാര്‍ഗ്ഗം ഭക്ഷണമാണ്. രക്തം ശുദ്ധിയാകുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ടോക്സിനുകളും, മറ്റ് അശുദ്ധവസ്തുക്കളും ശരീരത്തില്‍ നിന്ന് പുറന്തള്ളാനാവും.

ശരീരത്തിലെ ടോക്സിനുകള്‍ അഥവാ വിഷാംശങ്ങള്‍ പുറന്തള്ളാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഭക്ഷണമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, മസാലകള്‍ തുടങ്ങിയവയും ജ്യൂസുകള്‍, ചായ പോലുള്ള പാനീയങ്ങളും രക്തം ശുദ്ധിയാക്കാന്‍ ഏറെ സഹായകരമാണ്.

മലിനീകരണം, ഭക്ഷണത്തിലെ ദോഷങ്ങള്‍, പുകവലി, തുടങ്ങിയവയുണ്ടാക്കുന്ന വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ പഴങ്ങള്‍, പ്ച്ചക്കറികള്‍, അണ്ടിവര്‍ഗ്ഗങ്ങള്‍, എണ്ണകള്‍, പരിപ്പുകള്‍ എന്നിവ ഉത്തമമാണ്. രക്തത്തിലെ മാലിന്യങ്ങള്‍ അകറ്റി ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ചില സസ്യോത്പന്നങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ആപ്പിള്‍
ഒരിനം ഫൈബറായ പെക്ടിന്‍ ധാരാളമായി അടങ്ങിയ ആപ്പിള്‍ ശരീരത്തിലെ കൊളസ്ട്രോളും, ലോഹാംശങ്ങളും നീക്കാനും വിഷാംശങ്ങള്‍ അടിഞ്ഞ് കൂടുന്നത് തടയാനും കുടലിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നതാണ്.

ബട്ടര്‍ ഫ്രൂട്ട്

അവൊക്കാഡൊ അഥവാ ബട്ടര്‍ഫ്രൂട്ട് രക്തം ശുദ്ധീകരിക്കാനും വിഷാംശങ്ങളടിഞ്ഞ് രക്തക്കുഴലുകള്‍ അടയുന്നത് തടഞ്ഞ് രക്തയോട്ടം സുഗമമാക്കാനും സഹായിക്കും. മുപ്പത് തരം കാര്‍സിനോജനുകളെ തടയാന്‍ കഴിവുള്ള ഗ്ലൂട്ടാത്തിയോണ്‍ എന്ന ഘടകം ഇതിലടങ്ങിയിട്ടുണ്ട്. കരളില്‍ അടിയുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യാനും ബട്ടര്‍ ഫ്രൂട്ട് സഹായിക്കും.

ബീറ്റ്റൂട്ട്.

ബീറ്റ്റൂട്ട് പ്രധാന ചേരുവയാക്കിയ സോസും, ഗ്രേവിയുമൊക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇതിലെ പ്രകൃതിദത്ത മൂലകങ്ങള്‍ രക്തത്തെ ശുദ്ധിയാക്കുന്നതിനൊപ്പം കരളിനും ഗുണകരമാകും

ബ്ലുബെറി

ഒരു പ്രകൃതിദത്ത ഔഷധസസ്യമായ ബ്ലുബെറിയില്‍ പ്രകൃതിദത്ത ആസ്പിരിന്‍ അടങ്ങിയിരിക്കുന്നു. കോശങ്ങളുടെ നാശം തടയാനും, മൂത്രനാളത്തിലെ ബാക്ടീരിയ ബാധ തടയാനും സഹായിക്കുന്നതാണ് ഈ ഫലം. ആന്‍റി ബയോട്ടികിന്‍റെ ഗുണം നല്കുന്ന ബ്ലുബെറി മൂത്രസംബന്ധമായ അണുബാധയെ തടയാന്‍ സഹായിക്കും.

കാബേജ്

ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് കഴിവുള്ള കാബേജില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. കരളിനെ ദോഷകരമായി ബാധിക്കുന്ന അമിതമായ ഹോര്‍മോണുകളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ദഹനേന്ദ്രിയത്തെയും ശുദ്ധീകരിക്കുന്ന കാബേജ് പുകവലി മൂലമുണ്ടാകുന്ന ദോഷകരമായ സംയുക്തങ്ങളെ നിര്‍വ്വീര്യമാക്കും.

ക്രാന്‍ബെറി

ക്രാന്‍ബെറിയില്‍ ആന്‍റി ബയോട്ടിക് ഘടകങ്ങളും, വൈറസുകളെ ചെറുക്കുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മൂത്രനാളിയിലെ ദോഷകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും തുരത്താന്‍ ക്രാന്‍ബെറി സഹായിക്കും.

വെളുത്തുള്ളി

ദോഷകാരികളായ ബാക്ടീരിയകളെയും, കുടലിലെ പരാന്ന ജീവികളെയും, വൈറസുകളെയും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ വെളുത്തുള്ളി ഫലപ്രദമാണ്. ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങള്‍ക്കൊപ്പം ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവും വെളുത്തുള്ളിക്കുണ്ട്.

മുന്തിരി

റൂബി റെഡ് നിറമുള്ള മുന്തിരി പ്രഭാതഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് വഴി കൊളസ്ട്രോള്‍ തടയുന്ന പെക്ടിന്‍ എന്ന ഫൈബര്‍ ശരീരത്തിന് ലഭ്യമാക്കും. ഇതുവഴി രക്തം ശുദ്ധീകരിക്കപ്പെടും. ശരീരത്തിലുള്ള കട്ടിയേറിയ ലോഹഘടകങ്ങളെ പുറന്തള്ളാനും ഇത് സഹായകരമാണ്.

വെളുത്തുള്ളി

ഭാരതീയ പാചകത്തിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞള്‍. പരമ്പരാഗതമായി ഉപയോഗിക്കപ്പെട്ട് വരുന്ന മഞ്ഞളിന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവുമുണ്ട്. രക്തത്തിലെ മാലിന്യങ്ങളകറ്റി ശുദ്ധീകരിക്കാനുള്ള ഒരു പ്രകൃതിദത്തമായ മാര്‍ഗ്ഗമാണ് മഞ്ഞള്‍ ഉപയോഗിക്കുകയെന്നത്.


ചായ

പല തരത്തില്‍ നിര്‍മ്മിക്കിക്കപ്പെടുന്ന ചായകള്‍ രക്തം ശുദ്ധീകരിക്കാന്‍ കഴിവുള്ളവയാണ്. ജിഞ്ചര്‍ ടീ, പെപ്പര്‍മിന്‍റ് ടീ, ഡാന്‍ഡെലിയോണ്‍ ടീ എന്നിവയൊക്കെ ഇതില്‍ പെടുന്നു. രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഗ്രീന്‍ ടീ ദിവസം എത്ര തവണ ഉപയോഗിച്ചാലും കുഴപ്പമില്ല. രക്തത്തിലെ മാലിന്യങ്ങളകറ്റാന്‍ മികച്ച കഴിവുള്ളവയാണിവ.

No comments:

Post a Comment

gallery

Gallery