Wednesday, July 3, 2013
പ്രസവം മാത്രമല്ല, മൂന്ന് ഹോട്ട് എെറ്റം നന്പരും!
പ്രസവം കഴിഞ്ഞ് അഞ്ചാം മാസം മൂന്ന് എെറ്റം ഗാനങ്ങള്‍ ചെയ്ത് കാണിച്ച് സദാചാരം പ്രസംഗിച്ചുനടക്കുന്നവരുടെ വായടപ്പിക്കാന്‍ വരികയാണ് ശ്വേതമേനോന്‍.
മലയാളം കണ്ടതൊന്നുമല്ല എെറ്റം സോങ്. ലൈവ് പ്രസവചിത്രീകരണത്തിന്‍റെ പേരില്‍ ഏറെ വിവാദമായ കളിമണ്ണ് വരുന്നത് മൂന്ന് എെറ്റം ഗാനങ്ങളുമായാണ്. ഹിന്ദി നടന്‍ സുനില്‍ ഷെട്ടിയും ശ്വേതയുമൊത്തുള്ള ഗാനരംഗം ഇതിനോടകം വന്‍വാര്‍ത്താപ്രധാന്യം നേടിയിട്ടുണ്ട്. ഇനിയും രണ്ട് ഗാനരംഗങ്ങള്‍കൂടി അടിമുടി ഗ്ലാമറില്‍ വരാനിരിക്കുന്നുവെന്ന് റിലീസിനു മുന്‍പുള്ള വാര്‍ത്ത.
നാട്ടുവഴികളുമടെ മണവും സ്‌നേഹവും വൈകാരികതയുമായിരുന്നു ഇതുവരെ ബ്ളസി ചിത്രങ്ങളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇനി കാണുന്നത് തനി ഗ്ലാമറാണ്. പതിവു ശൈലിയില്‍ നിന്ന് മാറ്റിപ്പിടിക്കുകയാണ് സംവിധായകന്‍ ബ്ളസി. പ്രസവത്തിനു ശേഷം അഞ്ചാം മാസത്തിലാണ് ശ്വേത എെറ്റം നൃത്തമാടിയത്. മലയാളത്തിലെ മറ്റൊരു നടിയും കാണിക്കാത്ത ധര്യൈം കൂടിയാണ് ശ്വേത കളിമണ്ണിന്‍റെ പൂര്‍ണതയ്ക്കായി ചെയ്തത്. ലൈവ് പ്രസവചിത്രീകരണത്തിന് സമ്മതിച്ചു എന്ന പേരില്‍ ശ്വേത കേട്ട ആരോപണങ്ങള്‍ക്ക് കണക്കില്ല. എന്നാല്‍ സിനിമ റിലീസ് ചെയ്‌യുന്പോള്‍ എല്ലാവരുടേയും വായടയുമെന്ന് നടിയും സംവിധായകനും പറയുന്നു. മൂന്ന് എെറ്റം ഗാനങ്ങളുള്‍പ്പെടെ അഞ്ചുപാട്ടുകളും രണ്ട് സംസ്കൃതഗാനങ്ങളും സിനിമയിലുണ്ടെന്ന് ബ്ളസി മനോരമഒാണ്‍ലൈനോട് പറഞ്ഞു. എം ജയചന്ദ്രനാണ് പാട്ടുകള്‍ സംവിധാനം ചെയ്‌യുന്നത്.
ആദ്യമായാണ് എെറ്റം സോങ്ങുകള്‍ ബ്ളസി സിനിമയുടെ ഭാഗമാക്കുന്നത്. അതുകൊണ്ട് തന്നെ തികച്ചും പുതുമയുള്ളതും വ്യത്യസ്തവുമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ബ്ളസി അവകാശപ്പെടുന്നു. കച്ചവടനേട്ടത്തിനു വേണ്ടിയല്ല, കഥ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്രയും ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പൈടുത്തേണ്ടി വന്നതെന്നും ബ്ളസി പറയുന്നു.
ഒരു നര്‍ത്തകിയുടെ ക്യാരക്ടറിലാണ് ശ്വേത ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഉദയാ സ്റ്റുഡിയോയില്‍ മുംബൈ തെരുവിന്‍റെ സെറ്റിട്ടാണ് സുനില്‍ ഷെട്ടിയുമൊത്തുള്ള ഗാനരംഗം ചിത്രീകരിച്ചത്.
ഗാനരംഗത്തിന് ചുവടുകള്‍ സംവിധാനം ചെയ്തത് ഹിന്ദി സിനിമയിലെ പ്രശസ്ത കൊറിയോഗ്രഫര്‍ പോണി വര്‍മ്മയാണ്. ഗാനത്തിന്‍റെ വരികള്‍ എഴുതിയത് മനോജ് യാദവ് ആണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment