Gallery

Gallery

Wednesday, July 3, 2013

അച്ഛനുംമകനും നേര്‍ക്കുനേര്‍

 അച്ഛനുംമകനും നേര്‍ക്കുനേര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍സല്‍മാനും നായകന്‍മാരായ ചിത്രങ്ങള്‍ ഒരേദിവസം തിയേറ്ററില്‍. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'കടല്‍കടന്ന് ഒരു മാത്തുക്കുട്ടി'യും സമീര്‍താഹിര്‍ ദുല്‍ഖര്‍സല്‍മാനെ നായകനാക്കിയൊരുക്കിയ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യുമാണ് ആഗസ്ത് ആദ്യവാരത്തില്‍ തിയേറ്ററില്‍ മത്സരത്തിനെത്തുന്നത്. ആഗസ്ത് എട്ടിന് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും ഒമ്പതിന് 'കടല്‍കടന്ന് ഒരു മാത്തുക്കുട്ടി'യും തിയേറ്ററിലെത്തിക്കാനാണ് പദ്ധതി. അച്ഛനും മകനും നായകന്‍മാരായി വരുന്ന രണ്ടു ചിത്രങ്ങള്‍ ഒരേ സമയം മത്സരത്തിനെത്തുന്നത് ഇന്ത്യയില്‍ തന്നെ ഒരു പക്ഷേ, ഇതാദ്യമായിരിക്കും. പ്രവാസ ജീവിതത്തിനിടയില്‍ കേരളത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ അറിയാതെ പോയ ഒരാളുടെ കഥയാണ് 'കടല്‍കടന്ന് ഒരു മാത്തുക്കുട്ടി' സ്‌ക്രീനിലെത്തിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ നെടുമുടിവേണു, ബാലചന്ദ്രമേനോന്‍,സിദ്ധിക്ക്, പ്രേംപ്രകാശ്, നന്ദു , കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ആദിനാട് ശശി,ശേഖര്‍മേനോന്‍, കവിയൂര്‍ പൊന്നമ്മ, മുത്തുമണി, മീരാനന്ദന്‍, പുതുമുഖം അലീഷ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സമീര്‍താഹിറിന്റെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' ഒരു റോഡ് മൂവിയാണ്. രണ്ട് ആത്മാര്‍ഥ സുഹൃത്തുക്കള്‍ കോഴിക്കോട്ട് നിന്ന് നാഗാലാന്റ് വരെ ഒരു പ്രത്യേക ലക്ഷ്യവുമായി നടത്തുന്ന യാത്രയും അതിനിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണിവെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മണിപ്പൂരി താരം സുര്‍ജബാലയാണ് നായിക. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹകരണത്തോടെ ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്. പെരുന്നാള്‍ ആഘോഷരാവുകള്‍ക്ക് നിറം പകരാനെത്തുന്ന ഈ ചിത്രങ്ങളില്‍ ഏതു ചിത്രം നമ്പര്‍വണാകും? കാത്തിരിക്കാം.

No comments:

Post a Comment

gallery

Gallery