Wednesday, July 3, 2013
ധനുഷിനൊപ്പം ഇനി ആലിയ
ബോളിവുഡിലും ഒരു കൈ നോക്കി വിജയം സ്വന്തമാക്കിയ ധനുഷിന് തമിഴില്‍ ഇനി നായികയാകുന്നത് ബോളിവുഡില്‍ നിന്നുള്ള യുവസുന്ദരി ആലിയ.
മഹേഷ് ഭട്ടിന്റെ മകളായ ആലിയ ഭട്ട് കഴിഞ്ഞവര്‍ഷം ഏറെ ചര്‍ച്ചയായ 'സ്റ്റുഡന്റ് ഓഫ് ദി ഇയറി'ലൂടെയാണ് ഹിന്ദി സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്.
ഇപ്പോള്‍ തെന്നിന്ത്യയിലും ഒരു കൈ നോക്കുന്ന ആലിയ, കെ.വി. ആനന്ദിന്റെ പുതിയ തമിഴ് ചിത്രത്തിലാണ് ധനുഷിന്റെ നായികയാകുന്നത്. 'മാട്രാനു'ശേഷം ആനന്ദ് ഒരുക്കുന്ന ചിത്രമാണിത്. പേരിട്ടിട്ടില്ല.
ബോളിവുഡില്‍ ധനുഷിനും ഇപ്പോള്‍ നല്ല കാലമാണ്. ഈയാഴ്ച റിലീസായ ആദ്യ ഹിന്ദി ചിത്രം 'രാഞ്ജന' ഹിറ്റായ സന്തോഷത്തിലാണദ്ദേഹം. സോനം കപൂറായിരുന്നു ഈ ചിത്രത്തില്‍ നായിക.
Subscribe to:
Post Comments (Atom)
No comments:
Post a Comment