Wednesday, July 3, 2013
ശിങ്കാരവേലന്റെ നായികയാകാന്‍ വേദിക മലയാളത്തിലേക്ക്
ജോസ്‌തോമസ് 'മായാമോഹിനി'ക്കു ശേഷം സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിനു പേരിട്ടു: ശിങ്കാരവേലന്‍. സിബി-ഉദയകൃഷ്ണ ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം വേദിക ആദ്യമായി മലയാളത്തിലെത്തുന്നു. ചിത്രീകരണം തിരുവില്വാമലയില്‍ പുരോഗമിക്കുന്നു. സമ്പത്തും പ്രതാപവുമുള്ള ഒരു വലിയ തറവാട്ടിലെ പെണ്‍കുട്ടിയാണ് വേദികയുടെ രാധ എന്ന നായികാകഥാപാത്രം. അവളുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് തറവാട്ടിലെല്ലാവരും. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളാണ് അവളെ കാത്തിരുന്നത്.
2006-ല്‍ 'മദ്രാസി' എന്ന ചിത്രത്തിലൂടെ അര്‍ജുന്റെ നായികയായി വെള്ളിത്തിരയിലെത്തിയ വേദിക തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലയുടെ 'പരദേശി'യാണ് 2013-ലെ വേദികയുടെ ഹിറ്റ് ചിത്രം. ഇതിലെ അങ്കമ്മ എന്ന നായികാകഥാപാത്രം വേദികയ്ക്ക് വിമര്‍ശകരുടെ പോലും പ്രശംസ നേടിക്കൊടുത്തു. 'പരദേശി'യിലെ മായാജാലം ഈ പരദേശി ഗേള്‍ മലയാളത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് 'ശിങ്കാരവേലന്‍' ടീം.
ലാല്‍,ബാബുരാജ്, ഗീഥാസലാം,കലാഭവന്‍ ഷാജോണ്‍, ഷമ്മിതിലകന്‍, ബാബുനമ്പൂതിരി, അംബികാമോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആര്‍.ജെ. ക്രിയേഷന്‍സിന്റെ ബാനറില്‍ ജയ്‌സണ്‍ ഇളങ്ങുളം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: ഷാജി, പ്രൊഡ. കണ്‍ട്രോളര്‍: മനോജ് കാരന്തൂര്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment