ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്; ഞങ്ങളുടെയും...
സൈറണ്‍ മുഴക്കി ചീറിപ്പാഞ്ഞുവരുന്ന ഫയര്‍ എഞ്ചിന്‍ 'വടക്കുന്തല തിയറ്റേഴ്‌സി'ന്റെ നാടക ക്യാമ്പിനു മുന്നില്‍ ബ്രേക്കിടുന്നു. ഡ്രൈവിങ് സീറ്റില്‍നിന്ന് പുതുമന കുഞ്ഞച്ചന്‍ ഇറങ്ങുമ്പോള്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ക്ലീറ്റസ് മറുവശത്തെ ഡോര്‍ തുറന്ന് പുറത്തേക്ക്. പുറകെ നിഴലുപോലെ ഒരു ചെറുപ്പക്കാരനും... 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ലെ കേന്ദ്ര കഥാപാത്രമായ ക്ലീറ്റസിലേക്ക് കൂടുമാറി മമ്മൂട്ടി അഭിനയിച്ച ആദ്യ ഷോട്ടാണിത്. ഈ ഷോട്ട് പൂര്‍ത്തിയായ നിമിഷങ്ങള്‍ നവാഗത സംവിധായകന്‍ മാര്‍ത്താണ്ഡന്റെയും നിര്‍മാതാവ് ഫൈസലിന്റെയും മോഹങ്ങള്‍ സഫലമാകുന്ന നേരംകൂടിയായി മാറുകയായിരുന്നു. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ല്‍ പുതുമന കുഞ്ഞച്ചനായി എത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. ക്ലീറ്റസിന്റെ സന്തത സഹചാരിയായി ചെറുപ്പക്കാരന്‍ ശിന്നനായി വരുന്നത് അജു വര്‍ഗീസ്. ''മമ്മൂക്കയെവെച്ച് ആദ്യ ഷോട്ട് എടുത്തപ്പോള്‍ ഇത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന അവസ്ഥയിലായിരുന്നു ഞാന്‍. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ബെന്നിച്ചേട്ടന്റെ തിരക്കഥയുടെ കരുത്തില്‍ മമ്മൂക്കയെവെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു ഹിറ്റ് സിനിമ ഉണ്ടാക്കിയാല്‍ പോരാ സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റ് തന്നെ ലഭിക്കണം. അതിനുള്ള ആത്മാര്‍ഥമായ പരിശ്രമത്തിലാണ് ഞാന്‍'', സംവിധായകന്‍ മാര്‍ത്താണ്ഡന്‍ പറയുന്നു. മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് നിര്‍മാതാവായ ഫൈസല്‍. തന്റെ ഇഷ്ടതാരത്തിന്റെ പുതിയ കഥാപാത്രം അണിയുന്ന ലോക്കറ്റ് മറ്റെവിടെയും കാണാന്‍ കഴിയാത്ത ഒന്നാകണമെന്ന ആഗ്രഹത്തില്‍ ദുബായില്‍നിന്ന് അദ്ദേഹം വാങ്ങിക്കൊണ്ടുവന്നത്. ''മമ്മൂക്കയെവെച്ച് ഒരു സിനിമ നിര്‍മിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമാണ്. ഇപ്പോള്‍ ഇതുവരെ മമ്മൂക്ക അവതരിപ്പിക്കാത്ത രീതിയിലുള്ള ഒരു കഥാപാത്രം 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ലൂടെ വരുമ്പോള്‍ എനിക്കും അതിന്റെ ഭാഗമാകാന്‍ കഴിയുന്നു. വലിയ സന്തോഷം.'' ഫൈസലിന്റെ വാക്കുകള്‍. അച്ചാപ്പു ഫിലിംസിന്റെ ബാനറില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ ഹണി റോസ്, സനം പ്രസാദ്, രജത് മേനോന്‍, പി. ബാലചന്ദ്രന്‍, സിദ്ധിക്ക്, വിജയരാഘവന്‍, കോട്ടയം നസീര്‍, സാജു കൊടിയന്‍, ഞാറയ്ക്കല്‍ ശ്രീനി, ആദിനാട് ശശി, തെസ്‌നിഖാന്‍, മായാ മൗഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തൊടുപുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍ എറണാകുളമാണ്. മാത്തുക്കുട്ടിയില്‍ നിന്ന് ക്ലീറ്റസിലേക്ക് 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി'യിലെ പ്രവാസിയായ മാത്തുക്കുട്ടിക്ക് ക്ലീന്‍ വേഷവും ഒരു വശത്തേക്ക് ചീകിവെക്കുന്ന മുടിയുമായിരുന്നു ഗെറ്റപ്പ്. ആ കഥാപാത്രത്തെ അവതരിപ്പിച്ച് 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ലെ നായകന്‍ ക്ലീറ്റസാകുമ്പോള്‍ മാത്തുക്കുട്ടിയില്‍നിന്ന് ഏറെ അകലം പ്രാപിക്കുന്ന മറ്റൊരു കഥാപാത്രമാണ്. ക്ലീറ്റസ് എന്ന കഥാപാത്രത്തിന് നീണ്ട മുടിയും താടിയും വേണമെന്ന് തിരക്കഥാകൃത്തും സംവിധായകനും ആവശ്യപ്പെട്ടപ്പോള്‍ അതിനു പൂര്‍ണത നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു മമ്മൂട്ടി. താടി വളര്‍ന്നതിനുശേഷമാണ് 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ല്‍ അദ്ദേഹം ജോയിന്‍ ചെയ്തത്. അതുവരെ കുടുംബസമേതമുള്ള വിദേശയാത്രകളിലായിരുന്നു. ഒരു ചിത്രത്തില്‍നിന്ന് മറ്റൊരു ചിത്രത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഇടവേളയിലാണ് മമ്മൂട്ടിയുടെ കുടുംബസമേതമുള്ള ഓരോ വിദേശയാത്രയും. ബെന്നി പി. നായരമ്പലത്തിന്റെ 26-ാമത്തെ ചിത്രം 'ഫസ്റ്റ് ബെല്ലി'ന് തിരക്കഥ എഴുതി സിനിമാ ലോകത്തെത്തിയ ബെന്നി പി. നായരമ്പലം തിരക്കഥയെഴുതിയ 26-ാമത്തെ ചിത്രമാണ് 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്'. ''നാടകത്തിന്റെ പശ്ചാത്തലത്തില്‍ കലയിലൂടെ ഒരാള്‍ ശുദ്ധീകരിക്കപ്പെടുന്നുവെന്ന ആശയം മനസ്സിലേക്ക് വന്നപ്പോഴാണ് 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ന് തുടക്കമിട്ടത്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അയാളുടെ ജീവിതം മാറിമറിയുന്നതും കലയിലൂടെ നന്മ പ്രകാശിപ്പിക്കുന്നതുമാണ് 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' ആത്യന്തികമായി പറയുന്നത്'' -ബെന്നി പി. നായരമ്പലം.

No comments:
Post a Comment