Sunday, July 7, 2013
wifi alla bharya new malayalam movie
തമിഴ് നടന്‍ പാര്‍ഥിപന്‍ മലയാള സിനിമ സംവിധാനം ചെയ്‌യുന്നു. വൈഫൈ അല്ല ഭാര്യ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുന്നു. നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ പുതുതലമുറ യുവത്വത്തിന്‍റെ മൂല്യച്യുതിയെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്‌യുന്നത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായകന്‍ മലയാളത്തിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളായിരിക്കുമെങ്കിലും നായികയുടെ കാര്യം തീരുമാനമായിട്ടില്ല. പുതുമുഖ നടിയാണ് പരിഗണനയിലുളളത്. ഒറ്റപ്പാലമാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍.
പാര്‍ഥിപന്‍റെ മകള്‍ കീര്‍ത്തനയ്ക്കും സംവിധാനത്തില്‍ താല്‍പര്യമുണ്ട്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലനടിയ്ക്കുളള ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയ കീര്‍ത്തനയെ സിനിമയുടെ വഴിയെ വിടുന്നതില്‍ പാര്‍ഥിപനും സന്തോഷം. മകള്‍ സംവിധായികയായാല്‍ അവളുടെ സഹസംവിധായകനാകാനും തയാറെന്ന് പുതുതലമുറയില്‍ നിന്ന് എപ്പൊഴും പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന പാര്‍ഥിപന്‍ പറയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment