അന്പടാ... അടിമുടി മാറിപ്പോയി !
രൂപം മാറുന്നതിലാണ് ഇപ്പോള്‍ നമ്മുടെ താരങ്ങള്‍ മല്‍സരിക്കുന്നത്. സിനിമയില്‍ കഥാപാത്രങ്ങള്‍ മാറുന്പോഴും രൂപത്തില്‍ ചെറിയ വേഷമേ സൂപ്പര്‍താരങ്ങളും യുവതാരങ്ങളും സ്വീകരിക്കാറുള്ളൂ. എന്നാല്‍ മലയാള സിനിമ പരീക്ഷണത്തില്‍ മുഴുകാന്‍ തുടങ്ങിയതോടെ താരങ്ങളും തങ്ങളുടെ രൂപം എങ്ങനെ വേണമെങ്കിലും മാറ്റാന്‍ തയ്‌യാറായി. മീശയുള്ളവര്‍ മീശയെടുത്തു, താടിയുളളവര്‍ താടി വടിച്ചു. തടിച്ചവര്‍ മെലിഞ്ഞു, മെലിഞ്ഞവര്‍ തടിച്ചു. കഥാപാത്രങ്ങളെ സ്വീക രിക്കാന്‍ നമ്മുടെ താരങ്ങള്‍ എങ്ങനെയും തയ്‌യാര്‍. സ്‌റ്റൈല്‍ മാറ്റുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കാറുള്ളത് മമ്മൂട്ടി തന്നെയാണ്. അവസാനം തിയറ്ററിലെത്തിയ ഇമ്മാനുവലില്‍ എക്സിക്യുട്ടീവിന്‍റെ വേഷത്തിലാ യിരുന്നെങ്കില്‍ റമസാനിന് തിയറ്ററിലെത്തുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മീശയൊന്നുമില്ലാതെയാണ് അദ്ദേഹം അഭിനയിക്കുന്നത്. മീശയെടുക്കാന്‍ മിക്ക താരങ്ങളും മടി കാണിക്കുന്പോഴാണ് മമ്മൂട്ടി ക്ലീന്‍ ഷേവുമായി എത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്‌യുന്ന ചിത്രത്തില്‍ ദിലീപും മോഹന്‍ലാലും പൃഥ്വിരാജു മെല്ലാം അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇപ്പോള്‍ മമ്മൂട്ടി അഭിനയിക്കുന്ന ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസിലും മറ്റൊരു മമ്മൂട്ടിയെയാണു കാണാന്‍ കഴിയുക. നാടകനടനായിട്ടാണ് ഇതില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. നീളമുള്ള മുടിയെല്ലാം വച്ച് കുറ്റിത്താടിയും മീശയുമായിട്ടാണ് ക്ലീറ്റസ് പ്രത്യക്ഷപ്പെടുന്നത്. മാര്‍ത്താണ്ഡനാണ് ക്ലീറ്റസിന്‍റെ സംവിധാനം. ബെന്നി പി. നായരന്പലം കഥയും തിരക്കഥയുമൊരുക്കുന്നു. അടുത്തിടെയായി മീശയൊന്നും പിരിക്കാത്ത മോഹന്‍ലാല്‍ തമിഴ് ചിത്രമായ ജില്ലയില്‍ പിരിച്ചുവച്ച മീശയും നരച്ച താടിയുമായിട്ടാണു അഭിനയിക്കുന്നത്. നേശന്‍ സംവിധാനം ചെയ്‌യുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌യുടെ പിതൃതുല്യനായ കഥാപാത്രമാണ് ലാല്‍ ചെയ്‌യുന്നത്. തമിഴ് മുതലാളിയുടെ വേഷത്തിലാണ് ലാലിനെ ജില്ലയില്‍ കാണാന്‍ കഴിയുക. മലയാളത്തില്‍ ഇതുവരെ മോഹന്‍ലാല്‍ നരച്ച താടിയുമായി പ്രത്യക്ഷപ്പെട്ടില്ല. മേജര്‍ രവിയുടെ കര്‍മ്മയോദ്ധയില്‍ ലാല്‍ താടി വച്ചിരുന്നെങ്കിലും അതിലൊന്നും നരയില്ലായിരുന്നു. ബി ഉണ്ണികൃഷണ്ണന്‍റെ ഗ്രാന്‍ഡ് മാസ്റ്ററില്‍ തലമുടിയില്‍ അവിടിവിടെ നരയുമായി എത്തിയ മോഹന്‍ലാലിന്‍റെ ഗെറ്റപ്പ് ചര്‍ച്ച ചെയ്‌യപ്പെട്ടിരുന്നു. ഷാജി എന്‍. കരുണിന്‍റെ സ്വപാനത്തില്‍ നായകനായി അഭിനയിക്കുന്ന ജയറാമിനും പുതിയ ഗെറ്റപ്പാണ്. താടിവച്ച് നീട്ടിയ മുടിയുമായിട്ടാണ് ചെണ്ടക്കാരനായി ജയറാം എത്തുന്നത്. ദാരിദ്യ്രവുംദൈന്യതയും നിറഞ്ഞ ചെണ്ടക്കാരന്‍റെ വേഷമാണ് ജയറാമിന്. അടുത്തിടെ വിഗെല്ലാം വച്ച് ന്യൂജറനേഷന്‍ വേഷത്തിലായിരുന്നു ജയറാം അഭിനയിച്ചിരുന്നത്. ലക്കി സ്റ്റാറിലും ഭാര്യ അത്ര പോരയിലും സ്‌പൈക്ക് ചെയ്ത മുടിയായിരുന്നു ജയറാമിന്. ഇതിനു മുന്‍പ് തൂവല്‍ക്കൊട്ടാരത്തില്‍ ചെണ്ടക്കാരനായി അഭിനയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം നല്ല ചുറുചുറുക്കുള്ള വേഷമായിരുന്നു. കുഞ്ചാക്കോ ബോബനാണ് ഏറ്റവുമധികം രൂപം മാറ്റിയ നടന്‍. ലാല്‍ ജോസിന്‍റെ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ തനി ന്യൂജനറേഷന്‍ പയ്‌യനാണ് കുഞ്ചാക്കോ ബോബന്‍. കഷണ്ടിയും മീശയില്ലാതെ കുഞ്ഞന്‍ താടിയുമായി ശരിക്കുമൊരു അടിപൊളി പയ്‌യന്‍. കുഞ്ചാക്കോയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാ യിരുന്ന ബിജുമേനോന്‍ ആയിരുന്നു അടുത്തിടെ രൂപം മാറ്റിയ മറ്റൊരു നടന്‍. ത്രീ ഡോട്ട്സ്, ഗൗരി (അഞ്ചു സുന്ദരിമാര്‍) എന്നിവയിലെല്ലാം മുടിയെല്ലാം വളര്‍ത്തി കുറ്റിത്താടിയായിട്ടാണ് ബിജു മേനോന്‍ എത്തിയത്. ഫഹദ് ഫാസിലും പുതിയ രൂപത്തില്‍ തന്നെയാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അഞ്ചുസുന്ദരിമാരിലെ ആമിയില്‍ തനി മലപ്പുറം മാപ്പിളയായിരുന്നെങ്കില്‍ ഒളിപ്പോരിലെല്ലാം ക്ലീന്‍ ഷേവ് ചെയ്താണ് ഫഹദ് അഭിനയിച്ചത്. നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തില്‍ മീശവച്ചായിരുന്നു അഭിനയിച്ചത്. എന്നാല്‍ ഇമ്മാനുവലില്‍ മീശയെല്ലാം എടുത്ത് തനി എക്സിക്യുട്ടീവായി. സൗണ്ട് തോമയില്‍ മുറിച്ചുണ്ടുമായി എത്തിയ ദിലീപ് പുതിയ ചിത്രമായ ശിങ്കാരവേ ലനില്‍ സാധാരണ വേഷത്തില്‍ തന്നെയാണ്. മുണ്ടും ഷര്‍ട്ടുമായി എപ്പോഴും കാണാറുള്ള ദിലീപ് തന്നെ. എന്നാല്‍ ഇനി അഭിനയിക്കാന്‍ പോകുന്ന സായിബാബ യില്‍ മീശയും താടിയുമെല്ലാം വടിച്ച് വലിയ വിഗെല്ലാം വച്ചായിരിക്കും ദിലീപിനെ കാണുക.
![]() |
New malayalam movies new style actors mohanlal mammooty |

No comments:
Post a Comment