Wednesday, July 3, 2013
siddiq and mammootty in new malayalam movie after 10 years
'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനു'ശേഷം സംവിധായകന്‍ സിദ്ദിഖ് ഒരുക്കുന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടി നായകനാകും എന്ന് സൂചന. ഇപ്പോള്‍ ഹിന്ദിയില്‍ ജോണ്‍ എബ്രഹാമിനെ നായകനാക്കി ചിത്രമെടുക്കുന്ന തിരക്കിലുള്ള സിദ്ദിഖ്, അതിനുശേഷമാകും മമ്മൂട്ടിപ്പടത്തിന്റെ ജോലികള്‍ തുടങ്ങുക.
പുതിയ സിനിമക്കുള്ള ഒറ്റവരി ആശയം രൂപപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം അടുത്തവര്‍ഷത്തോടെ ചിത്രീകരണം തുടങ്ങും. മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ പ്ലേ ഹൌസ് ചിത്രം നിര്‍മിക്കുമെന്നാണ് അറിയുന്നത്.
നേരത്തെ, 'ഹിറ്റ്ലര്‍', 'ക്രോണിക് ബാച്ചിലര്‍' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് മമ്മൂട്ടിയും സിദ്ദിഖും ഒന്നിച്ചത്. രണ്ടും വമ്പന്‍ ഹിറ്റുകളായിരുന്നു. 10 വര്‍ഷത്തെ ഇടവേളക്കുശേഷം ഇരുവരും വീണ്ടും ഒത്തുചേരാന്‍ സാഹചര്യമൊരുങ്ങിയിരിക്കുന്നത്.
ഇപ്പോള്‍ സിദ്ദിഖ് ഹിന്ദിയില്‍ ഒരുക്കുന്ന ജോണ്‍ എബ്രഹാം ചിത്രം മലയാളത്തിലെ 'വിയറ്റ്നാം കോളനി'യുടെ റീമേക്കാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment