Tuesday, July 2, 2013
ragini the highest paid kannada actress
രാഗിണി ദ്വിവേദിക്ക് ഇത് നല്ലകാലം. ബോളിവുഡ് നടിമാര്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നത് കണ്ട് അന്തം വിട്ട് നിന്ന സൗത്ത് ഇന്ത്യന്‍ സുന്ദരിമാര്‍ക്കിടയിലേക്ക് ഇതാ ബോളിവുഡ് റേഞ്ചിലാണ് താനും എന്ന് പ്രഖ്യാപിച്ച് കൊണ്ട് രാഗിണി ദ്വിവേദി എത്തുന്നു. കന്നടയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരുടെ ഗണത്തിലാണ് രാഗിണിയും. 2013 ല്‍ നടി അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. അന്‍പത് ലക്ഷം രൂപയാണ് ഇതില്‍ ഒരു ചിത്രത്തിന് രാഗിണിക്ക് കിട്ടുന്ന പ്രതിഫലം. ഉപേന്ദ്രയുടെ നായികയായി രാഗിണി എത്തുന്ന ബസവണ്ണ എന്ന ചിത്രത്തിലാണ് 50 ലക്ഷം രൂപ രാഗിണി പ്രതിഫലം വാങ്ങിയത്. ശ്രീനിവാസ് റാവു ആണ് ചിത്രത്തിന്റെ സംവിധായകന്‍. 2013 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കും. 2009 ലാണ് രാഗിണി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. വീര മടകരി എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മലയാളത്തില്‍ കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2009 ല്‍ മിസ് ഫെമിന സൗത്ത് ഇന്ത്യ മത്സരത്തില്‍ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ ടൈറ്റിലിന് അര്‍ഹയായി. 1990 ല്‍ പഞ്ചാബില്‍ ജനിച്ചെങകിലും വളര്‍ന്നത് ബാംഗ്‌ലൂരിലാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment