Gallery

Gallery

Tuesday, July 2, 2013

New malayalam movie daivathinte swantham cleetus

താടിയും നീളന്‍ മുടിയുമായി ക്ലീറ്റസ്
New malayalam movie daivathinte swantham cleetus

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വലിയ തരംഗമാവുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഷൂട്ടിങ് തുടരുന്ന ചിത്രത്തിന്റെ സ്റ്റില്ലുകള്‍ പുറത്തുവന്നിട്ടുണ്ട്.



ചിത്രത്തില്‍ വടക്കുന്തല തിയേറ്റേഴ്‌സിന്റെ പ്രധാന നടനായ ക്ലീറ്റസായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ബെന്നി പി നായരമ്പലത്തിന്റേതാണ് പാത്രസൃഷ്ടി.


മമ്മൂട്ടിയുടെ മേക്ക് ഓവര്‍ മുടിയും താടിയും നീട്ടിവളര്‍ത്തിയും മുടി പിന്നോട്ട് ചീകി ഷര്‍ട്ടിന്റെ കെ തെറുത്ത് കയറ്റിവച്ച് കഴുത്തില്‍ കറുത്തചരട് കെട്ടിയുമെല്ലാമാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.


ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ക്ലീറ്റസ് കടന്നുപോകുന്ന അന്തസംഘര്‍ഷങ്ങളാണ് ചിത്രം വരച്ചുകാണിയ്ക്കുന്നത്.

No comments:

Post a Comment

gallery

Gallery