Gallery

Gallery

Tuesday, July 2, 2013

lucifer new malayalam movie mohanlal onam 2014 release

2014 ഓണത്തിന് മോഹന്‍ലാല്‍ ലൂസിഫറായെത്തും
lucifer new malayalam movie mohanlal onam 2014 release

മുരളി ഗോപിയുടെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വൈകാതെ തുടങ്ങും. മുരളി ഗോപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവരുമെന്നാണ് മുരളി പറയുന്നത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ട്രാഫിക്ക് എന്നീ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രമേയവുമായിട്ടാണ് ലൂസിഫര്‍ വരുന്നതെന്നും മുരളി പറയുന്നു. പൂര്‍ണമായും മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ ലാലിന്റെ ഒട്ടേറെ മികച്ച അഭിനയമൂഹൂര്‍ത്തങ്ങളുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. ആശീര്‍വാദ് സിനിമാസ് ആണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. 2014ലായിരിക്കും ചിത്രം റിലീസിനെത്തുക. ലൂഅവന്‍ വരുന്നു ലൂസിഫര്‍, മാലാഖമാര്‍ സൂക്ഷിയ്ക്കുകയെന്നാണ് ലൂസിഫറിന്റെ ലോഞ്ചിനെ മുരളി വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ ലാലിനൊപ്പം മുരളി ഗോപിയും കുഞ്ചാക്കോബോബനും അഭിനയിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ മുരളിയുടേതായിരുന്നു. ഈ രണ്ട് ചിത്രങ്ങളെ വളരെ ഏറെ പ്രശംസകള്‍ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുരളിയുടെ ലൂസിഫറിന്റെ കഥ കേട്ട മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. അടുത്തകാലത്ത് നിരന്തരം പരാജയങ്ങളുണ്ടായ ലാല്‍ ഇനി വളരെ സൂക്ഷിച്ചുമാത്രമേ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയുള്ളുവെന്ന തീരുമാനത്തിലാണ്. ഇനിയൊരു ചിത്രം ചെയ്യുന്നുണ്ടെങ്കില്‍ അത് ട്രാഫിക്കിനെ കവച്ചുവെയ്ക്കുന്നതാകണമെന്ന നിര്‍ബ്ബന്ധവുമായി കഴിയുമ്പോഴാണ് മുരളി തന്നോട് ലൂസിഫറിന്റെ കഥ പറയുന്നതെന്നാണ് രാജേഷ് പിള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും ലൂസിഫര്‍ വലിയ സംഭവമായിരിക്കുമെന്നുതന്നെയാണ് സിനിമാ ലോകത്തുനിന്നും ലഭിയ്ക്കുന്ന സൂചനകള്‍. 2014ല്‍ മോഹന്‍ലാലിന്റെ ഓണച്ചിത്രമായിട്ടായിരിക്കും ലൂസിഫര്‍ വരുക

No comments:

Post a Comment

gallery

Gallery