Tuesday, July 2, 2013
Dileep in sinkaravelan new malayalam movie latest
ദിലീപ് മുഴുനീള പെണ്‍വേഷത്തില്‍ അഭിനയിച്ച മായാമോഹിനിയുടെ അണിയറക്കാര്‍ ഒരുമിക്കുന്ന ശിങ്കാരവേലന്‍ ഒറ്റപ്പാലത്ത് ഷൂട്ടിങ് തുടങ്ങി. ദിലീപ് ചിത്രങ്ങളുടെ എല്ലാ പ്രത്യേകതകളും ചേരുന്ന ചിത്രം നല്ലൊരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. സിബി കെ തോമസ്, ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയില്‍ ജോസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് നടി വേദികയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയാകുന്നത്. നെയ്ത് തൊഴിലാക്കിയ കുടുംബത്തിലെ നെയ്ത്തുകാരനാകാന്‍ ഇഷ്ടമില്ലാത്ത യുവാവായിട്ടാണ് ദിലീപെത്തുന്നത്. ഏതെങ്കിലും തരത്തില്‍ പണക്കാരനാകാന്‍ വേണ്ടി യുവാവ് നടത്തുന്ന ശ്രമങ്ങളുടെയും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുടെയും രസകരമായ ആവിഷ്‌കാരമാണ് ചിത്രം. ദിലീപിന്റെ ഓണച്ചിത്രമായി തയ്യാറാവുന്ന ശിങ്കാരവേലന്‍ സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക. രണ്ടുവര്‍ഷം മുമ്പ് ശിങ്കാരവേലന്‍ എന്ന പേരില്‍ സംവിധായകന്‍ ദീപന്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു, പക്ഷേ അത് പിന്നീട് നടക്കാതെ പോവുകയായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment