Tuesday, April 1, 2014

ഗതാഗതം തടസ്സപ്പെടുത്തി; മുകേഷിനെതിരെ കേസ്




കൊല്ലം: തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലയാണ് റോഡ് ഗതാഗതം. പ്രചാര പരിപാടയും റാലിയുമൊക്കെ ആകുമ്പോള്‍ ഈ പോരാത്ത ട്രാഫിക്കുകള്‍ക്ക് പുറമെയാകുമിത്. പ്രചാരണമായാലും മറ്റെന്തായാലും റോഡ് ഗതാഗതം മുടക്കിയാല്‍ അത് കേസു തന്നെയാണ്. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുമുന്നണിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ നടന്‍ മുകേഷിനെതിരെയാണ് ഇപ്പോള്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.

ദേശീയപാതയില്‍ റോഡ് ഗതാഗതം തനടസ്സപ്പെടുത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്. മാര്‍ച്ച് 24ന് വൈകിട്ട് റോഡ് ഷോയുമായി മുകേഷ് പനലൂരില്‍ എത്തിയിരുന്നു. എം എ ബേബിയ്ക്ക് വോട്ട് ചോദിച്ച് നടന്‍ ചെമ്മരത്തൂര്‍, മാര്‍ക്കറ്റ്, കെ എസ് ആര്‍ ടി സി ജങ്ഷന്‍, കലയനാട് എന്നിവിടങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു.

കെ എസ് ആര്‍ ടി സി ജങ്ഷനില്‍ പ്രസംഗിച്ചപ്പോള്‍ തിരക്കേറിയ ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെടു എന്ന് കാണിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എന്നാല്‍ മുകേഷ് എവിടെയും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് റോഡ് ഷോയ്ക്ക് നേതൃത്വം കൊടുത്ത പുനലൂര്‍ ഏരിയ സെക്രട്ടറി എം എ രാജഗോപാല്‍ പറഞ്ഞു.

മികച്ച ഒരു കലാകാരനെ ഇത്തരം കള്ളക്കേസുകളില്‍ കുടുക്കുന്നതിനെ നിയമപരമയി രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment