Tuesday, April 1, 2014

പ്രിയാമണിയെ ഗര്‍ഭിണി'യാക്കിയ എഡിറ്റര്‍ക്കെതിരെകേസ്

പ്രിയാമണിയെ ഗര്‍ഭിണി'യാക്കിയ എഡിറ്റര്‍ക്കെതിരെകേസ്



ചെന്നൈ: ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയാമണി ഒരു പ്രണയത്തിലാണെന്നും രണ്ട് വര്‍ഷം കഴിഞ്ഞാല്‍ വിവാഹം ഉണ്ടാകുമെന്നും സോഷ്യല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പന്നിരുന്നു. അതിനുപിന്നാലെ നടി ഗര്‍ഭിണിയാണെന്നും വാര്‍ത്ത പ്രചരിച്ചത് പെട്ടന്നാണ്.

തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച തമിഴ് മാഗസിനെതിരെ പ്രിയാമണി നിയമ നടപടി സ്വീകരിച്ചെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. നടിമാരെ കുറിച്ച് മുമ്പും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയും, പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ്

കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ കേട്ടത് കാവ്യാമാധവന്റെ വിവാഹ വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രിയാമണിക്കെതിരെ ഗോസിപ്പുവീരന്മാര്‍ നടത്തിയത് ഗുരുതരമായ ആരോപണങ്ങളാണ്.

 നടി പ്രണയത്തിലാണെന്ന വാര്‍ത്ത വന്നതിനുപിന്നാലെ ഗര്‍ഭം എന്നുകൂടെയായപ്പോള്‍ ആരാധകര്‍ അത് പെട്ടന്ന് വിശ്വസിച്ചു. അല്പം ഗ്ലാമറസ്സാകാന്‍ മടിയില്ലാത്ത താരമായതിനാല്‍ റിപ്പോര്‍ട്ടുകള്‍ വിശ്വാസത്തിലെടുക്കാനും ആരാധകര്‍ക്ക്

പ്രയാസമുണ്ടായില്ല. ഇല്ലാത്ത പ്രണയം ഉണ്ടന്നും വിവാഹം കഴിഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ ചില മാഗസിനുകളില്‍ വരികയും ദേശീയ മാധ്യമങ്ങള്‍ അതിനെ പിന്താങ്ങുകയും ചെയ്യുമ്പോഴാണ് വാര്‍ത്തകള്‍ പെട്ടന്ന് വിശ്വസിക്കപ്പെടുന്നത്.

അത്തരമൊരു ഗോസിപ്പിലാണ് പ്രിയാമണിയും പെട്ടത്. എന്നാല്‍ ഇത്തരം ഗോസിപ്പുകല്‍ക്കൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് പ്രിയാമണി പറയുന്നു. ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ ഒരു സസ്‌പെന്‍

വ്യക്തിയുണ്ടെന്നും അത്തരമൊരു ബന്ധത്തില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്നും പ്രിയാമണി വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇത്തരമൊരു ഗോസിപ്പ് പടര്‍ന്നു പിടിക്കാനുള്ളതിന്റെ കാരണം.



No comments:

Post a Comment