Monday, March 24, 2014

mohanlal new look malayalam movie 2014




ലാലിന്റെ ന്യൂ ഗെറ്റപ്പ്

മോഹന്‍ലാല്‍ എന്ന നടന്റെ പ്രായത്തെ തിരിച്ചറിയാതെ പോകുന്നതാണ് പല സംവിധായകരുടെയും പരാജയം. അമ്പതുപിന്നിട്ട ലാലിനെ കൊണ്ട് പ്രേമിപ്പിക്കുകയും പെണ്ണിനു പിന്നാലെ ഓടിപ്പിക്കുകയും ചെയ്യുന്ന സംവിധായര്‍ക്കു മാറുന്ന മലയാള

സിനിമയെ അറിയാതെ പോകുകയായിരുന്നു. ലാലിനെ വച്ച് ഹിറ്റൊരുക്കിയ പല സംവിധായകരും ഇത്തരത്തില്‍ പരാജയപ്പെട്ടിരുന്നു. ഇവിടെയാണ് ബി. ഉണ്ണികൃഷ്ണന്റെ വിജയം. ഗ്രാന്‍ഡ്മാസ്റ്റര്‍,

മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളില്‍ നരച്ച മുടിയിലാണ് ലാല്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് ലാലിന്റെ യഥാര്‍ഥ രൂപം. ഗ്രാന്‍ഡ് മാസ്റ്ററില്‍ നിന്നു വ്യത്യസ്തമായി മുടിയും താടിയും നരച്ച രൂപത്തിലാണ് ഉണ്ണികൃഷ്ണന്‍ മിസ്റ്റര്‍ ഫ്രോഡില്‍ ലാലിലെ

അവതരിപ്പിക്കുന്നത്. പേരില്ലാത്തൊരു കഥാപാത്രത്തെയാണ് ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കോവിലകത്തെ സ്വത്തുതര്‍ക്കം പരിഹരിക്കാന്‍ എത്തുന്ന ആളായിട്ടാണ് ലാല്‍ അഭിനയിക്കുന്നത്. എന്നാല്‍ ഈ കഥാപാത്രം വരുന്നതോടെ

കോവിലകത്തെ പ്രശ്‌നം രൂക്ഷമാകുകയാണ്. മലയാള സിനിമയില്‍ പതിവായി പറയാറുള്ള തറവാടും സ്വത്തുതര്‍ക്കവുമൊക്കെതന്നെയാണ് ഉണ്ണികൃഷ്ണനും പറയുന്നത്.

പതിവായി ആക്ഷന്‍ ചിത്രങ്ങളാണ് ഉണ്ണികൃഷ്ണന്‍ ഒരുക്കാറുള്ളത്. അതില്‍ അധികവും പൊളിട്ടിക്കല്‍ ത്രില്ലറായിരിക്കും. ഇക്കുറി ഉണ്ണികൃഷ്ണനും വഴിമാറി നടക്കുകയാണ്. സിദ്ദീഖ്, ബാലചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, തമിഴ്‌നടന്‍ വിജയകുമാര്‍,

സായികുമാര്‍, ശ്രീരാമന്‍, വിജയ്ബാബു, രാഹുല്‍ മാധവ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പല്ലവിയാണ് നായിക. ഗ്രാന്‍ഡ്മാസ്റ്ററില്‍ ലാലിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിസ്റ്റര്‍ ഫ്രോഡിലെ ലാലിനെയും മലയാളിക്ക്

ഇഷ്ടമാകുമെന്ന് ഉറപ്പാണ്.

No comments:

Post a Comment