Monday, March 24, 2014

നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് എംഎല്‍എ അപമാനിക്കാന്‍ ശ്രമിച്ചു


നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് എംഎല്‍എ അപമാനിക്കാന്‍ ശ്രമിച്ചു

മീരറ്റ്: തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മയെ കോണ്‍ഗ്രസ് എംഎല്‍എ അപമാനിക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ മീരറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് നഗ്മ. ഹപ്പൂരിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗജരാജ് ശര്‍മ്മയാണ് നഗ്മയ്ക്കെതിരെ പീഡന ശ്രമം നടത്തിയത്.

നഗ്മയുടെ ശരീരത്തില്‍ അകാരണമായി കൈവച്ച എംഎല്‍എ പലപ്പോഴും നഗ്മ നീരസം പ്രകടിപ്പിച്ചിട്ടും കൈ മാറ്റുവാന്‍ തയ്യാറായില്ല. അതിനാല്‍ നഗ്മ പരസ്യമായി എംഎല്‍എയുടെ കൈ ശരീരത്തില്‍ നിന്നും എടുത്തുമാറ്റുകയായിരുന്നു. പീന്നീട് എംഎല്‍എയെ വനിത നേതാക്കള്‍ തടഞ്ഞുവച്ചു പിന്നീട് മാപ്പ് പറഞ്ഞാണ് വിട്ടത്. -

No comments:

Post a Comment