Monday, March 24, 2014

mohanlal and mammooty new latest malayalam movie ranjan pramoud



രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയും മോഹന്‍ലാലും!

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ - ഫോട്ടോഗ്രാഫര്‍, റോസ് ഗിത്താറിനാല്‍ - ബോക്സോഫീസില്‍ കനത്ത പരാജയങ്ങളായിരുന്നു. അതോടെ രഞ്ജന്‍ സംവിധാനത്തിന് തല്‍ക്കാലം അവധി നല്‍കുകയാണ്. ഇനി വീണ്ടും

തിരക്കഥയെഴുത്തിന്‍റെ ലോകത്തേക്ക്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് രഞ്ജനാണ് തിരക്കഥ രചിക്കുന്നത്. മോഹന്‍ലാല്‍ ഈ സിനിമയില്‍ നായകനാകും.

മുമ്പ് അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ എന്നീ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയിട്ടുണ്ട്. രണ്ട് സിനിമകളും മെഗാവിജയങ്ങളായിരുന്നു.

സ്നേഹവീട് ആണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒടുവില്‍ ഒരുമിച്ച സിനിമ. അതൊരു പരാജയമായിരുന്നു. എന്നാല്‍ കഴിഞ്ഞ സിനിമ, ഒരു ഇന്ത്യന്‍ പ്രണയകഥ, വന്‍ ഹിറ്റായതോടെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സത്യന്‍

അന്തിക്കാട്.

ജോഷിക്ക് വേണ്ടി രഞ്ജന്‍ പ്രമോദ് എഴുതുന്ന തിരക്കഥയിലാണ് മമ്മൂട്ടി നായകനാകുന്നത്. ‘നരന്‍’ എന്ന മെഗാഹിറ്റിന് ശേഷം ജോഷിക്ക് വേണ്ടി രഞ്ജന്‍ പ്രമോദ് എഴുതുന്ന തിരക്കഥയാണിത്. നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍

സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി ജോഷിയും രഞ്ജനും പ്ലാന്‍ ചെയ്യുന്നത്.

ട്വന്‍റി20യ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ ജോഷി ചെയ്തിട്ടില്ല. എന്തായാലും ഈ വലിയ ഇടവേള അവസാനിക്കുകയാണ്.

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. പോത്തന്‍‌വാവ, നായര്‍സാബ്, സൈന്യം, ധ്രുവം, കൌരവര്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍‌കാലത്ത്, മഹായാനം, സംഘം, ന്യൂഡല്‍ഹി, ശ്യാമ,

നിറക്കൂട്ട് തുടങ്ങിയവ ഉദാഹരണം.

No comments:

Post a Comment