ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയായി ‘ഐ’(Ai) മാറുകയാണ്. ഇതുവരെ കണക്കാക്കിയിരിക്കുന്ന ചെലവ് 150 കോടിയാണ്. എന്നാല്‍ ബജറ്റ് ഇതിലും കൂടുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
മാര്‍ച്ച് മാസത്തിലേ ചിത്രീകരണം പൂര്‍ത്തിയാകുകയുള്ളൂ. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പെര്‍ഫെക്ഷനിസ്റ്റായ ഷങ്കര്‍ പോസ്റ്റ് പ്രൊഡക്ഷന് കൂടുതല്‍ സമയം എടുത്തേക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഏപ്രില്‍ 14ന് ചിത്രം എത്താന്‍ സാധ്യതയില്ല. ജൂണില്‍ റിലീസ് ചെയ്യുമെന്നും അതല്ല, ജൂലൈ 18 എന്ന ഡേറ്റ് തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തയാഴ്ച ഐയുടെ ഒരു ഗാനരംഗം കൊടൈക്കനാലില്‍ ചിത്രീകരിക്കും. അതിന് ശേഷം മാര്‍ച്ചില്‍ ഒരു ഗാനരംഗം കൂടി ഷൂട്ട് ചെയ്യുന്നതോടെ ഐയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
ഒരു റൊമാന്‍റിക് ത്രില്ലറായ ഐയില്‍ വിക്രമും അമി ജാക്സണുമാണ് ജോഡി. സുരേഷ് ഗോപിയാണ് വില്ലന്‍.
No comments:
Post a Comment