Wednesday, January 8, 2014

MOhanlal in jilla




ജില്ലയില്‍ ഞാന്‍ വെറുമൊരു അച്ഛനല്ല: മോഹന്‍ലാല്‍

ഈ പൊങ്കല്‍ മലയാളികള്‍ക്ക് മറ്റൊരു ഓണമായിരിക്കുമെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. താനും വിജയും അഭിനയിക്കുന്ന ജില്ലയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഈ പൊങ്കല്‍ മലയാളികള്‍ക്ക് മറ്റൊരു ഓണമായി മാറുമെന്ന് ലാല്‍ പറഞ്ഞത്. ജില്ലയുടെ ചിത്രീകരണസമയത്തുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ ലാല്‍ വിജയിയെ വാനോളം പുകഴ്ത്താനും മറന്നിട്ടില്ല.

ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിലൊന്നും ഞാനും വിജയും കാര്യമായി സംസാരിച്ചിരുന്നില്ല. എന്നാല്‍ പിന്നീടുള്ളദിവസങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധം വളര്‍ന്നുവന്നു. രണ്ടുപേരും കുടുംബസമേതം വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിലേയ്ക്ക് ആ ബന്ധം വളരുകയും ചെയ്തു- ലാല്‍ പറയുന്നു.

ജില്ലയിലെ എന്റെ കഥാപാത്രം വിജയുടെ പിതാവാണ്. പക്ഷേ അതിലുപരി ആ കഥാപാത്രമൊരു വീരനാണ്, എല്ലാവരും ആദരിക്കുന്നവനാണ്. എന്നാല്‍ സാധാരണ തമിഴ് ചിത്രങ്ങളില്‍ കാണുന്ന നാട്ടുരാജാവ് കഥാപാത്രമല്ല ജില്ലയിലെ തന്റെ വേഷമെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പൊങ്കല്‍ തമിഴ്‌നാട്ടുകാര്‍ക്കെന്നപോലെ മലയാളികള്‍ക്കും സന്തോഷം നല്‍കുമെന്നാണ് ഞാന്‍ കരുതുന്നത്- സൂപ്പര്‍താരം പറഞ്ഞു.


ഞാന്‍ സുചിത്രയുമൊത്താണ് ജില്ലയുടെ പ്രിവ്യൂ കണ്ടത്. എന്നും എന്റെ ഏറ്റവും വലിയ വിമര്‍ശകയാണ് സുചിത്ര, സുചിത്രയ്ക്ക് ഈ ചിത്രവും അതിലെ എന്റെ കഥാപാത്രവും ഏറെ ഇഷ്ടമായിട്ടുണ്ട്. സൂപ്പര്‍ ചിത്രമെന്നാണ് സുചിത്ര ജില്ലയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതുകേട്ടപ്പോള്‍ മറ്റെല്ലാവര്‍ക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്നകാര്യം എനിയ്ക്ക് ഉറപ്പായി- മോഹന്‍ലാല്‍ പറഞ്ഞു. "



No comments:

Post a Comment