Wednesday, January 8, 2014

lena malayalam actress devorce news



മലയാളചലച്ചിത്രലോകത്ത് വിവാഹമോചനങ്ങളുടെ എണ്ണം കൂടിക്കൊണ്ടരിക്കുകയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രശസ്തരായ നടിമാരുള്‍പ്പെടെയുള്ളവരില്‍ പലരും വിവാഹമോചിതരാവുകയും മോചനത്തിനായി കോടതിയെസമീപിയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി പറഞ്ഞുകേള്‍ക്കുന്ന പേര് നടി ലെനയുടേതാണ്.

സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് സിനിമയില്‍ സജീവമാവുകയും ഇപ്പോള്‍ മിക്ക പുത്തന്‍ ചിത്രങ്ങളിലും മികച്ച റോളുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നതാരമാണ് ലെന. നേരത്തേ വിവാഹിതയായ താരം കുടുംബവും പലവട്ടം ചാനലുകളും മാഗസിനുകളിലും കുടുംബസമേതം അഭിമുഖങ്ങള്‍ക്കും മറ്റുമെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ലെനയുടെ കുടുംബജീവിതം താളംതെറ്റിക്കൊണ്ടിരിക്കുകയാണെന്നാണ്.

ഇപ്പോള്‍ സിനിമയിലും സീരിയലിലുമായി ഏറെക്കുറെ ബിസിയായ ലെനയ്ക്ക് കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് സൂചന. ലെനയുടെ ഭര്‍ത്താവ് അഭിലാഷ് കുമാറും ചലച്ചിത്രരംഗത്തുള്ളയാളാണ്.

തിരക്കഥാകൃത്തായ അഭിലാഷ് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയത്തിന്റെ സഹതിരക്കഥാകൃത്താണ്. ലെന വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പലേടത്തും വന്നിട്ടുണ്ട്. ഇതുവരെ ഇത്തരം വാര്‍ത്തകളോട് ലെനയോ ഭര്‍ത്താവോ പ്രതികരിച്ചിട്ടില്ല.

No comments:

Post a Comment