Wednesday, January 8, 2014

Drishyam and indian pranayakatha in internet




മോഹന്‍ലാല്‍ നായകനായ ദൃശ്യവും ഫഹദ് ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥയും ഇന്‍റര്‍നെറ്റില്‍ വിലസുന്നു. ഇതിന്‍റെ വ്യാജ സിഡികള്‍ ചിലര്‍ നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായി സിനിമയുടെ നിര്‍മാതാക്കള്‍ പൊലീസ് ആന്‍റി പൈറസി സെല്ലിനു പരാതി നല്‍കി.

സിനിമ കേരളത്തില്‍ ഇന്‍റര്‍നെറ്റിലൂടെ കണ്ട 100 പേര്‍ അടക്കം 400 പേരുടെ ഇമെയില്‍ വിലാസം പൊലീസിനു ലഭിച്ചു. പല രാജ്യങ്ങളില്‍ നിന്നും കണ്ടെത്തിയവരുടെ ഇമെയില്‍ വിലാസം പട്ടികയിലുണ്ട്.

ഇവരുടെ ഐപി വിലാസം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ് ആന്‍റി പൈറസി സെല്‍. സിനിമ പകര്‍ത്തി നെറ്റില്‍ ഇടുന്നവരെ കണ്ടെത്തുന്ന ഏജന്‍റ് ജാദൂ, സ്‌റ്റോപ് പൈറസി എന്നിവരാണു സിനിമ കണ്ടവരുടെ വിലാസം ആന്‍റി പൈറസി സെല്ലിനു കൈമാറിയത്. ഇതെല്ലാം സത്യമാണോയെന്ന് ഐപി വിലാസം കണ്ടെത്തിയാലേ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: എസ്. റഫീക്ക് പറഞ്ഞു. നേരത്തെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ അപ്‌ലോഡ് ചെയ്ത ഒരു വിലാസം ഇവര്‍ നല്‍കിയതു പരിശോധിച്ചപ്പോള്‍ അതു വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.

തിരുട്ടു വിസിഡി, മല്ലു ഡിവിഡി. നെറ്റ്, ഓളങ്ങള്‍.കോം എന്നീ സൈറ്റുകളിലാണു ദൃശ്യം കാണിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ബാംഗ്ലൂരിലെ ഏതെങ്കിലും തിയറ്ററില്‍ നിന്ന് ഹാന്‍ഡിക്യാം വഴി സിനിമ പകര്‍ത്തിയതാകാമെന്നാണു പൊലീസ് കരുതുന്നത്. എല്ലാ പുത്തന്‍ സിനിമകളും ഇത്തരത്തില്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌യുന്ന വ്യക്തിയെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. നെറ്റിലുള്ള സിനിമയുടെ ഡിവിഡി പകര്‍പ്പ് എത്തിക്കാന്‍ നിര്‍മാതാക്കളോടു പൊലീസ് ആവശ്യപ്പെട്ടു. അതു ലഭിച്ചാല്‍ പകര്‍ത്തിയത് എവിടെ നിന്നു കണ്ടെത്തനാകുമെന്നു റഫീക്ക് പറഞ്ഞു.







No comments:

Post a Comment