Thursday, July 4, 2013

sports cricket world and most infamous relationship

ക്രിക്കറ്റ് താരങ്ങളും വിവാദ നായികമാരും
sports cricket world and most infamous relationship


സെലിബ്രിറ്റികള്‍ വിവാദങ്ങളില്‍പ്പെടുന്നത് പുതുമയുള്ള കാര്യമല്ല. പ്രത്യേകിച്ച് ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിട്ടുണ്ട്. മിക്കതും സ്ത്രീവിഷയവുമായി ബന്ധപ്പെട്ടവ. സൗരവ് ഗാംഗുലി, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ എന്നിങ്ങനെ പോകുന്നു ഈ നിര. ഷെയ്ന്‍ വോണ്‍ മുതല്‍ ശ്രീശാന്ത് വരെയുള്ള ക്രിക്കറ്റ് താരങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തളില്‍ നിറഞ്ഞവരാണ്. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തിനൊപ്പം നിരവധി പെണ്‍കുട്ടികളുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഷെയ്ന്‍ വോണിനെപ്പോലുള്ള വമ്പന്‍ താരങ്ങള്‍ക്കെതിരെ പീഡനത്തിന് വരെ കേസുകൊടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അശ്ലീല സന്ദേശമയച്ചു എന്ന ആരോപണമാണ് വോണിനെതിരെ ഏറ്റവും അധികം ഉയര്‍ന്നുകേട്ടിട്ടുളളത്. സ്ത്രീവിഷയങ്ങളില്‍ ചീത്തപ്പേര് കേള്‍പ്പിച്ച ചില പ്രമുഖ ക്രിക്കറ്റ് താരങ്ങളിതാ.

ഷോയിബ് മാലിക് - സയാലി ഭഗത് സാനിയ മിര്‍സയുമായുള്ള വിവാഹത്തിന് മുമ്പായിരുന്നു സയാലിമായുള്ള ഷോയിബിന്റെ ബന്ധം വിവാദമായത്.

ആസാദ് റൗഫ് പാക് അംപയറായ ആസാദ് റൗഫ് പീഡിപ്പിച്ചു എന്ന പരാതിയുമായി മുംബൈ സ്വദേശിനിയായ മോഡല്‍ ലീന കപൂറാണ് രംഗത്തെത്തിയത്.


ഹെര്‍ഷല്‍ ഗിബ്‌സ് സ്വന്തം ആത്മകഥയില്‍ സ്ത്രീകളെക്കുറിച്ച് എഴുതിയ ഗിബ്‌സ് എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു.

സഹീര്‍ ഖാന്‍ - ഇഷ ശര്‍വാനി ഫാസ്റ്റ് ബൗളര്‍ സഹീര്‍ഖാന് ഒരുവര്‍ഷത്തോളം ഇഷയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് കേള്‍വി.

യുവരാജ് - ദീപിക പദുക്കോണ്‍ ബോൡവുഡ് സുന്ദരിയായ ദീപികയ്‌ക്കൊപ്പവും യുവിയുടെ പേര് കേട്ടിരുന്നു. ഇന്ത്യാ - പാക് ഏകദിനത്തിനിടെ ഇരുവരെയും ഒന്നിച്ചുകണ്ടതാണ് സംശയത്തിന് കാരണമായത്.


യുവരാജും കിം ശര്‍മയും വെടിക്കെട്ട് ബാറ്റ്‌സ്മാനായ യുവരാജിനൊപ്പം നടി കിം ശര്‍മയുടെ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും ഈ ബന്ധം യുവി നിഷേധിക്കുകയായിരുന്നു

ശാഹിദ് അഫ്രീദി കറാച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ച് സ്ത്രീകള്‍ക്കൊപ്പം അഫ്രീദിയെ പിടികൂടിയത് ഏറെ വിവാദമായിരുന്നു.

സൗരവ് ഗാംഗുലി - നഗ്മ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെയും തെന്നിന്ത്യന്‍ നടി നഗ്മയുടെയും പേരുകള്‍ ഏറെക്കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നു.

ശ്രീശാന്ത് ലക്ഷ്മി റായ് എന്റെ ജീവിതം നശിപ്പിക്കല്ലേ എന്നായിരുന്നു ശ്രീശാന്തുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചവരോട് ഗ്ലാമര്‍ താരത്തിന്റെ മറുപടി

ധോണി - ലക്ഷ്മി റായ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്കൊപ്പം തന്നെക്കുറിച്ച് ഉണ്ടായ കഥകളെല്ലാം ലക്ഷ്മിറായി നിഷേധിച്ചിരുന്നു.


കെവിന്‍ പീറ്റേഴ്‌സന്‍ ഒരൊറ്റ മാസത്തെ ബന്ധത്തിന് ശേഷം കൂട്ടുകാരിയായ വനീസയെ ഉപേക്ഷിച്ചാണ് ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍ വിവാദനായകനായ. അതിരുവിട്ട ലൈംഗികാഭിനിവേശമാണ് താരത്തിന് വിനയായതത്രെ.


ഷെയ്ന്‍ വോണ്‍ 2000 ത്തിലാണ് വോണിനെയും ബ്രിട്ടീഷ് നഴ്‌സായ ഡോണ റൈറ്റിനെയും ചേര്‍ത്ത് കഥകള്‍ ഇറങ്ങിത്തുടങ്ങിയത്.

No comments:

Post a Comment