Thursday, July 4, 2013

sports slipping players wimbledons dangerous courts

വിംബിള്‍ഡണില്‍ വീണ് പുറത്തായ താരങ്ങള്‍
sports slipping players wimbledons dangerous courts


ലണ്ടന്‍: പ്രധാന താരങ്ങള്‍ പുറത്താകുന്നത് ഏതൊരു സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെയും ഗ്ലാമര്‍ കുറയ്ക്കും. സൂപ്പര്‍ താരങ്ങള്‍ തെന്നിവീണ് പുറത്തായാണ് ഇത്തവണ വിംബിള്‍ഡണ്ണില്‍ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. ഏഴ് പ്രധാന താരങ്ങള്‍ കോര്‍ട്ടില്‍ തെന്നിവീണ് പരിക്കേറ്റതാണ് വിംബിള്‍ഡണിനെ ഇത്തവണ വിവാദത്തിലെത്തിച്ചത്. സൂപ്പര്‍ താരങ്ങളായ മരിയ ഷറപ്പോവയും രണ്ടാം സീഡ് വിക്‌ടോറിയ അസറങ്കയും വീണ് പുറത്തായ താരങ്ങളാണ്. ആദ്യമായാണ് ഒന്നും രണ്ടും റൗണ്ടുകളില്‍ ഇത്രയും താരങ്ങള്‍ വീണ് പുറത്താകുന്നത്. എന്നാല്‍ കോര്‍ട്ട് നിര്‍മാണത്തില്‍ അപാകത എന്ന ആരോപണം സംഘാടകര്‍ തള്ളിക്കളഞ്ഞു.

മറിയ ഷറപ്പോവ ജൂണ്‍ 26ന് മിഷേല്‍ ലാച്ചറിനെതിരായ കളിയിലാണ് മറിയ ഷറപ്പോവ ഗ്രൗണ്ടില്‍ വഴുതിയത്. റഷ്യന്‍ താരം പുറത്തായത് ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ കുറച്ചു.


ജെലീന ജാങ്കോവിച്ച് സെര്‍ബിയയുടെ ജാങ്കോവിച്ച് ഒന്നാം റൗണ്ട് മത്സരത്തിനിടെയാണ് ഗ്രൗണ്ടില്‍ വീണത്.


നൊവാക് ജോകോവിച്ച് ജര്‍മനിയുടെ ഫ്‌ളോറിയന്‍ മേയര്‍ക്കെതിരായ സിംഗിള്‍സ് ഒന്നാം റൗണ്ടിനിടെയാണ് ജോകോവിച്ച് വഴുതിയത്. ജൂണ്‍ 25 നായിരുന്നു ജോകോവിച്ചിന്റെ വീഴ്ച.


വിക്ടോറിയ അസറങ്ക പോര്‍ച്ചുഗലിന്റെ മരിയ ജോവോയ്‌ക്കെതിരായ വിക്‌ടോറിയ അസറങ്ക കാല് തെന്നി വീണത്.

സെര്‍ജി സ്റ്റാക്കോവ്‌സ്‌കി ഉക്രെയിനിന്റെ സെര്‍ജി സ്റ്റാക്കോവ്‌സ്‌കിയുമുണ്ട് കാലുതെറ്റി വീണ താരങ്ങളുടെ പട്ടികയില്‍.

എഗ്വിന്‍ ബൊചാര്‍ഡ് അന്നാ ഇവാനോവികിനെതിരായ മത്സരത്തിനിടെയാണ് കാനഡയുടെ എഗ്വിന്‍ ബൊചാര്‍ഡ് വഴുതിവീണത്.

സ്ലോവാന്‍ സ്റ്റീഫന്‍സ് അമേരിക്കയുടെ സ്ലോവാന്‍ സ്റ്റീഫന്‍സാണ് രണ്ടാം റൗണ്ടില്‍ തെന്നിയ മറ്റൊരു താരം

കരോളിന്‍ വോസ്‌നിയാക്കി വുമണ്‍സ് സിംഗിള്‍സില്‍ പെട്രയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു ജൂണ്‍ 26 നാണ് കരോളിന്‍ വോസ്‌നിയാക്കിയുടെ വീഴ്ച.








No comments:

Post a Comment