Thursday, July 4, 2013

raanjhanaa new hindi movie banned in pakistan danush new movie

ലൗജിഹാദ്; ധനുഷ് ചിത്രം പാകിസ്ഥാനില്‍ വിലക്കി
raanjhanaa new hindi movie banned in pakistan danush new movie

ദില്ലി: ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ രാഞ്ചന പാകിസ്ഥാനില്‍ വിലക്കിയതിന് പിന്നില്‍ ലൗ ജിഹാദെന്ന്. പാക് വിരുദ്ധ വികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് രാഞ്ചനയെ വിലക്കിയത്. നേരത്തെ ഏജന്റ് വിനോദ്, ഏക്താ ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളും പാകിസ്ഥാനില്‍ വിലക്കിയിരുന്നു. എന്നാല്‍ ഹിന്ദു യുവാവുമായി പ്രണയത്തിലാകുന്ന മുസ്ലിം യുവതിയുടെ റോളാണ് പാകിസ്ഥാനിലെ സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സോനം കപൂറാണ് ഹിന്ദു യുവാവിനെ പ്രണയിക്കുന്ന മുസ്ലിം പെണ്‍കുട്ടിയുടെ വേഷത്തിലെത്തുന്നത്. അടുത്ത് തന്നെ റിലീസ് ചെയ്യാനിരിക്കെയാണ് പാകിസ്ഥാനില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇന്ത്യയില്‍ ചിത്രം വന്‍ ഹിറ്റാവുകയാണ് എന്നാണ് സൂചനകള്‍. ആനന്ദ് എല്‍ റായിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

No comments:

Post a Comment