Thursday, July 4, 2013

salalayile mobill phone new malayalam movie dulqar salman

സലാലയിലെ മൊബൈല്‍ ഫോണില്‍ ദുല്‍ഖര്‍
salalayile mobilr phone new malayalam movie dulqar salman

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയും പിന്നീട് വന്ന ഉസ്താദ് ഹോട്ടലും വലിയ വിജയമായെങ്കിലും തുടര്‍ന്നെത്തിയ തീവ്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതില്‍പ്പിന്നീട്ട് വളരെ ശ്രദ്ധിച്ച് മാത്രമാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ എബിസിഡിയും മോശമല്ലാത്ത പേരുനേടിയിട്ടുണ്ട്. ഇതിനിടെ അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയിലെ ഒരു ഹ്രസ്വചിത്രത്തിലും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. ഇനി പുറത്തിറങ്ങാന്‍ പോകുന്ന ദുല്‍ഖര്‍ ചിത്രം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയാണ്. സമീര്‍ താഹിര്‍ സംവിധാം ചെയ്യുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇപ്പോള്‍ ഏറ്റവും പുതിയതായി ദുല്‍ഖര്‍ കരാറായിരിക്കുന്ന ചിത്രമാണ് സലാലയിലെ മൊബൈല്‍ ഫോണ്‍. ശരത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ശരത് തന്നെ തിരക്കഥ തയ്യാറാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്. പ്രമുഖ ഛായാഗ്രാഹകനായ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പട്ടം പോലെയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞാലുടന്‍ ദുല്‍ഖര്‍ ശരത് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും.

No comments:

Post a Comment